മൂന്നാറിൽ മണ്ണിടിച്ചിലിൽ ഒരു മരണം. മണ്ണിടിഞ്ഞതിനെ തുടർന്ന താഴ്ചയിലേക്ക് വീണ ലോറിയിൽ ഉണ്ടായിരുന്ന അന്തോണിയാർ കോളനി സ്വദേശി ഗണേശൻ ആണ് മരിച്ചത്. ബോട്ടാണിക്കൽ ഗാർഡന് സമീപമാണ് അപകടം. ദേവികുളത്ത് നിന്ന് മൂന്നാറിലേക്ക് വന്നിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
മണ്ണ് പതിച്ചതിനെ തുടർന്ന് ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ നിന്ന് ഗണേശനെ പുറത്തെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ലോറിയിൽ ഗണേശൻ മത്രമാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം.
STORY HIGHLIGHT : one-died-in-munnar-landslide