Food

രുചികരമായ ഒരു കേക്ക് ഉണ്ടാക്കിയാലോ? എളുപ്പത്തിൽ തയ്യാറാക്കാം കോ​ക്ക​ന​ട്ട് ബ​നാ​ന കേ​ക്ക്

വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന കോ​ക്ക​ന​ട്ട് ബ​നാ​ന കേ​ക്ക് ഉണ്ടാക്കിയാലോ? എങ്ങനെയെന്ന് നോക്കാം.

ആ​വ​ശ്യ​മാ​യ ചേ​രു​വ​ക​ൾ

  • 1. മൈ​ദ – 1 ½ ക​പ്പ്
  • 2. ബേ​ക്കിങ് പൗ​ഡ​ർ – ½ ടീ​സ്പൂ​ൺ
  • 3. ബേ​ക്കിങ് സോ​ഡ – ½ ടീ​സ്പൂ​ൺ
  • 4. ഉ​പ്പ് – ¼ ടീ​സ്പൂ​ൺ
  • 5. മു​ട്ട – 3
  • 6. പ​ഞ്ച​സാ​ര – 1 ക​പ്പ്
  • 7. വെ​ജി​റ്റബി​ൾ ഓ​യി​ൽ – ¼ ക​പ്പ്
  • 8. വാ​നി​ല എ​സ്സെ​ൻ​സ് – 1 ടീ​സ്പൂ​ൺ
  • 9. പ​ഴു​ത്ത റോ​ബ​സ്റ്റ പ​ഴം – 2
  • (ന​ന്നാ​യി ഉ​ട​ച്ചെ​ടു​ത്ത​ത്)
  • 10. ചി​ര​കി​യ തേ​ങ്ങ – ¾ ക​പ്പ് + 2 ടീ​സ്പൂ​ൺ
  • 11. ബ​ദാം (അ​രി​ഞ്ഞ​ത്) – 2 ടീ​സ്പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം

ഓ​വ​ൻ 190 ഡി​ഗ്രി​യി​ൽ ചൂ​ടാ​ക്കു​ക. ഒ​രു കേ​ക്ക് ടി​ന്നി​ൽ വെ​ണ്ണ പു​ര​ട്ടി ബേ​ക്കി​ങ് പേ​പ്പ​ർ ഇ​ട്ടു​വെ​ക്കു​ക. ഒ​രു പാ​ത്ര​ത്തി​ൽ മൈ​ദ, ബേ​ക്കി​ങ് പൗ​ഡ​ർ, ബേ​ക്കി​ങ് സോ​ഡ, ഉ​പ്പ് എ​ന്നി​വ ഒ​രു​മി​ച്ച് ചേ​ർ​ത്ത് യോ​ജി​പ്പി​ക്കു​ക. മ​റ്റൊ​രു പാ​ത്ര​ത്തി​ൽ, മു​ട്ട, പ​ഞ്ച​സാ​ര, വെ​ജി​റ്റ​ബി​ൾ ഓ​യി​ൽ, വാ​നി​ല എ​സ്സെ​ൻ​സ് എ​ന്നി​വ ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക. ഇ​തി​ലേ​ക്ക് ന​ന്നാ​യി ഉ​ട​ച്ചെ​ടു​ത്ത വാ​ഴ​പ്പ​ഴം ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കു​ക. ഇ​തി​ലേ​ക്ക് ¾ ക​പ്പ് ചി​ര​കി​യ തേ​ങ്ങ ചേ​ർ​ത്ത് ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക. മൈ​ദ മി​ശ്രി​തം സാ​വ​ധാ​നം ഇ​തി​ലേ​ക്ക് ചേ​ർ​ത്ത് ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക.

ഈ ​മി​ശ്രി​തം കേ​ക്ക് ടി​ന്നി​ലേ​ക്ക് ഒ​ഴി​ച്ച് കൊ​ടു​ക്കു​ക. ഇ​തി​ന് മു​ക​ളി​ൽ 2 ടേ​ബി​ൾ​സ്പൂ​ൺ തേ​ങ്ങ​യും അ​രി​ഞ്ഞ ബ​ദാ​മും വി​ത​റി പ്രീ​ഹീ​റ്റ് ചെ​യ്ത ഓ​വ​നി​ൽ 1 മ​ണി​ക്കൂ​ർ – 1 മ​ണി​ക്കൂ​ർ 10 മി​നി​റ്റ് ബേ​ക്ക് ചെ​യ്യു​ക. ബേ​ക്ക് ചെ​യ്യു​മ്പോ​ൾ 40 മി​നി​റ്റി​നു ശേ​ഷം അ​ലു​മി​നി​യം ഫോ​യി​ൽ കൊ​ണ്ട് മൂ​ടി, വേ​വു​ന്ന​ത് വ​രെ ബേ​ക്ക് ചെ​യ്യു​ക. ഓ​വ​നി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്ത് 20 – 25 മി​നി​റ്റ് ത​ണു​പ്പി​ക്കാ​ൻ വെ​ക്കു​ക. കേ​ക്ക് ഒ​രു വ​യ​ർ റാ​ക്കി​ലേ​ക്ക് മാ​റ്റി പൂ​ർ​ണ​മാ​യും ത​ണു​പ്പി​ക്കു​ക.