വളരെ മൃതുവായ തൊലിയാണ് ചുണ്ടുകൾക്കുള്ളത്. അതിനാൽ വളരെ ശ്രദ്ധയോടെ വേണം പരിചരണം. ഏറെ കരുതലോടെ നമ്മൾ മുഖ പരിചരണം ചെയ്യാറുണ്ട്. അതേ ശ്രദ്ധ ചുണ്ടുകൾക്കും ആവശ്യമാണ്. ടാനും കറുത്ത പാടുകളും ചുണ്ടുകളുടെ നിറം മങ്ങിയതാക്കും.
ഇത് നിങ്ങളുടെ മുഖ സൗന്ദര്യത്തെ തന്നെ ബാധിച്ചേക്കാം. അതിന് പരിഹാരമായി ആഴ്ചയിൽ രണ്ട് തവണയെങ്കിലും ലിപ് സ്ക്രബർ ഉപയോഗിച്ചു നോക്കൂ. ഇത് കടയിൽ നിന്നും വാങ്ങേണ്ട, വീട്ടിൽ സുലഭമായ വെളിച്ചെണ്ണയും, തേനും, പാലും വ്യത്യസ്ത തരത്തിൽ ഉപയോഗിക്കാം.
വെളിച്ചെണ്ണ തേൻ
മുഖത്തിന് എന്നതു പോലെ തന്നെ തേനും വെളിച്ചെണ്ണയും ചുണ്ടുകളിലും മികച്ച രീതിയിൽ പ്രവർത്തിക്കും. ഒരു ടേബിൾസ്പൂൺ തേനിലേയ്ക്ക് വളിച്ചെണ്ണ ചേർക്കാം. ഇതിലേയ്ക്ക് ബ്രൗൺ ഷുഗർ കൂടി ചേർത്തിളക്കാം. ഈ മിശ്രിതം ചുണ്ടിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. ശേഷ 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഇത് മൃതകോശങ്ങളും ടാനും അതിവേഗം നീക്കം ചെയ്യാം.
കാപ്പി തേൻ സ്ക്രബ്
ഒരു ടേബിൾസ്പൂൺ കാപ്പിപ്പൊടിയിലേയ്ക്ക് തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം ചുണ്ടിൽ പുരട്ടി രണ്ട് മിന്റ്റ് മൃദുവായി മസാജ് ചെയ്യാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
റോസ് ഇതളും പാലും
റോസാപ്പൂവിൻ്റെ ഇതളുകൾ ചതച്ചെടുക്കാം. അതിലേയ്ക്ക് പാൽ ഒഴിക്കാം. ഈ മിശ്രിതം ചുണ്ടിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. 5 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.