Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

എവിടെയെത്തി മുണ്ടക്കൈ പുനരധിവാസം ?: ഉരുളെടുത്ത ഓര്‍മ്മകള്‍ക്ക് ഒരാണ്ട്; അഭായാര്‍ത്ഥികള്‍ ഇപ്പോഴും പെരുവഴിയിലോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 27, 2025, 02:35 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരു രാത്രിയില്‍ കുത്തിയൊലിച്ചെത്തിയ ഉരുള്‍ പൊട്ടലില്‍ ഒരു നാടും നാട്ടുകാരും അശേഷം ഇല്ലാതായ കഥയാണ് മുണ്ടക്കൈ ഉരുള്‍ പൊട്ടലില്‍ കേരളം കേട്ടത്. നിര്‍ത്താതെ പെയ്ത മഴയും മലയും പുഴയും ഒരുമിച്ചു ഒലിച്ചിറങ്ങിയതും ഇന്നും പേടിപ്പെടുത്തുന്ന ഓര്‍മ്മകളാണ്. സ്‌കൂളും, വീടുകളും, ഒരായുസ്സിന്റെ സമ്പാദ്യങ്ങളുമെല്ലാം ഉരുളെടുത്തു പോയ കറുത്ത ദിനം. കൈയ്യും കാലും വേര്‍പെട്ടു പോയവര്‍. ബന്ധങ്ങള്‍ അറ്റുപോയവര്‍ അങ്ങനെ എത്രയോ മനുഷ്യരെയാണ് അന്ന് സൈന്യവും സന്നദ്ധ സേനാപ്രവര്‍ത്തകരും നാട്ടുകാരും ദുരന്ത നിവാരണ അതോറിട്ടുയുമൊക്കെ വാരിക്കൂട്ടയത്. ഇന്ന് ആ കരുത്ത ദിനത്തിന് ഒരാണ്ടായിരിക്കുകയാണ്. മുണ്ടക്കൈയിലും, ചൂരല്‍മലയിലും എന്താണ് സംഭവിക്കുന്നതെന്ന് അറിയേണ്ടതുണ്ട്.

അനാഥരായവര്‍ക്കും, വാസസ്ഥലങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കും അഭയകൂടാരമുണ്ടോ. ഭക്ഷണമുണ്ടോ. വെള്ളമുണ്ടോ. ഇതെല്ലാം തിരയുകയാണ് മാധ്യമങ്ങള്‍. സര്ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടോ. വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയോ ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങളുമുണ്ട്. മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ദുരിതബാധിതരുടെ പുനരധിവാസത്തില്‍ മെല്ലേപ്പോക്കാണെന്ന് പറയാതെ വയ്യ. സര്‍ക്കാര്‍ വീഴ്ച്ചയാണ് പുനരധിവാസത്തില്‍ ഉണ്ടായതെന്ന ആക്ഷേപം ശക്തമാണ്. 772 കോടി രൂപയാണ് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ചെടുത്തത്. ദുരിത ബാധിതര്‍ക്കായി നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ നിര്‍മാണം പൂര്‍ത്തിയത് ഒരു മാതൃകാവീട് മാത്രമാണ്.

പലവിധത്തിലുള്ള നിയമ കുരുക്കുകയാണ് നിര്‍മ്മാണം വേഗത്തിലാകാതിരിക്കാന്‍ കാരണം. ദുരന്തത്തില്‍ താല്ക്കാലിക പുനരധിവാസത്തിന് സൗകര്യമൊരുക്കിയ സര്‍ക്കാര്‍ എത്രയും വേഗം സ്ഥിരപുനരധിവാസം വാഗ്ദാനവും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് എല്ലാം മെല്ലേപ്പോക്കിലാണ്. ദുരിതബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിനായി കല്‍പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുത്ത് നിര്‍മാണം തുടങ്ങിയിട്ടേയുള്ളൂ. ദുരിത ബാധിതര്‍ക്ക് താല്ക്കാലിക താമസത്തിന് വാടകയും ദിവസം 300 രൂപ എന്ന നിരക്കില്‍ സര്‍ക്കാര്‍ നല്കുന്നുണ്ട്. എന്നാല്‍ എന്നുവരെ ഇങ്ങനെ ചിതറിക്കഴിയുമെന്നാണ് ദുരതിബാധിതര്‍ ചോദിക്കുന്നത്.

മുണ്ടക്കൈ വാസികളെ പുനരധിവസിക്കുന്നതിലേക്കായി ലോകത്തുള്ള മലയാളികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈ മെയ് മറന്ന് നല്‍കിയത് 772 കോടി രൂപയാണ്. എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിലുണ്ടായ നിയമക്കുരുക്കും കാലാവസ്ഥ പ്രശ്‌നങ്ങളുമാണ് വീടു നിര്‍മാണം വൈകുന്നതിന് കാരണമായി സര്‍ക്കാര്‍ പറയുന്നത്. അതേസമയം ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ തയ്യാറാക്കുന്ന ടൗണ്‍ഷിപ്പിലെ മാതൃകാവീടിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. വീടിന്റെ നിലം ഒരുക്കല്‍ പൂര്‍ത്തീകരിച്ച് ടൈല്‍സ് പാകുന്ന പ്രവൃത്തി തുടങ്ങി.

ടൗണ്‍ഷിപ്പില്‍ ഒരുങ്ങുന്ന മാതൃകാവീടിന്റെ നിര്‍മ്മാണം ഈ മാസം 30ഓടെ പൂര്‍ത്തീകരിക്കുമെന്നാണ് കരുതുന്നത്. ശൗചാലയം, സിറ്റൗട്ട്, അടുക്കള സ്ലാബ് സ്ഥാപിക്കല്‍ തുടങ്ങിയ പ്രവൃത്തികളാണ് ഇനി ചെയ്യാനുള്ളത്. കാലാവസ്ഥ അനുകൂലമെങ്കില്‍ വീടിന്റെ പെയിന്റടി തുടങ്ങുമെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി പ്രതിനിധികള്‍ പറയുന്നു. ജില്ലയില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ വീടിന്റെ ചുമരുകള്‍ നനയുന്നത് പെയിന്റടിക്ക് പ്രതിസന്ധിയാവുകയാണ്. ഹീറ്റര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ചുമര്‍ ചൂടാക്കിയ ശേഷം പുട്ടിയും പെയിന്റുമടിക്കാനാണ് തീരുമാനം. ഏഴുസെന്റില്‍ 1000 ചതുരശ്രയടിയില്‍ ഒറ്റനിലയില്‍ പണിതീരുന്ന വീട് ഭാവിയില്‍ ഇരുനില നിര്‍മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കിയത്.

രണ്ട്കിടപ്പുമുറി, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവയാണ് മാതൃകാവീട്ടില്‍ പൂര്‍ത്തിയാവുന്നത്. അഞ്ചുസോണുകളിലായി 410 വീടുകളാണ് ടൗണ്‍ഷിപ്പില്‍ ഒരുങ്ങുന്നത്. ഏപ്രില്‍ 16-നാണ് ടൗണ്‍ഷിപ്പില്‍ മാതൃകാവീടിന്റെ നിര്‍മ്മാണം തുടങ്ങിയത്. പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുംവിധമുള്ള വീടുകളാണ് രൂപകല്പനചെയ്തിട്ടുള്ളത്. അതിനിടെ വയനാട് ദുരിതബാധിത മേഖലയിലെ പാടികളില്‍ താമസിച്ചിരുന്ന പലരും ഇപ്പോഴും പുനരധിവാസ പട്ടികയ്ക്ക് പുറത്താണ്. ദുരന്തബാധിതര്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും തുടര്‍ന്നുള്ള ജീവിതം ദുരിതത്തിലാകുമെന്ന ആശങ്കയിലാണ് ഇവര്‍.

കേവലം സാങ്കേതികത്വത്തിന്റെ പേരിലാണ് പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്താത് എന്നാണ് ഇവരുടെ പരാതി. തോട്ടം തൊഴിലും മറ്റും ആശ്രയിച്ചായിരുന്നു ദുരന്തത്തിന് മുമ്പ് ഇവരുടെ ജീവിതം. ഉരുള്‍ പൊട്ടിയൊലിച്ചെത്തിയ രാത്രിയില്‍ ജീവനും കയ്യില്‍ പിടിച്ച് ഓടിയതാണ്. നിലവില്‍ വാടക അടക്കമുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും ദുരന്തബാധിത പട്ടികക്ക് പുറത്താണ് ഇവര്‍. ഇനി എത്രകാലം കാത്തിരിക്കണം സ്വന്തമായി ഒരു വീടുണ്ടാകാന്‍. ഇനിയെത്രകാലം കാലു പിടിക്കണം ഭരണകൂടത്തിന്റെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും. ഇതാണ് മുണ്ടക്കൈ ചൂരല്‍മലക്കാര്‍ ചിന്തിക്കുന്നത്. വീണ്ടുമൊരു ഉരുള്‍ പൊട്ടലിന്റെ കാലത്താണ് വീടിനെ കുറിച്ചുപോലും ചിന്തിക്കുന്നത്.

ReadAlso:

നയപ്രഖ്യാപനം യുദ്ധ പ്രഖ്യാപനമല്ല: 5.07 ലക്ഷം കോടി സംസ്ഥാനത്തിന്റെ ആകെ കടബാധ്യത; മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊല്ലപ്പെട്ട ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല സയ്യിദ് അലി ഖമേനിക്ക് വിടചൊല്ലാനൊരുങ്ങി ഇറാന്‍: ടെഹ്‌റാനില്‍ മൂന്നു ദിവസത്തെ വിടവാങ്ങല്‍ ചടങ്ങുകള്‍; 24 മണിക്കൂര്‍ നീളുന്ന വിലാപയാത്ര

രണ്ടാനച്ഛന്റെ ചവിട്ടേറ്റ് അര്‍ഷിദിന്റെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നു ?: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത് ?; അഷ്‌കര്‍ കൊടും ക്രമിനലെന്ന് ഭൂതകാല ജീവിതം വെളിവാക്കുന്നു

ജാതിവാല്‍ കൊണ്ടു നടക്കുന്നവരേ, ആ പാതിവെന്ത ബഞ്ചും, നീതി നിഷേധവും ഇന്നും സ്മാരകങ്ങളാണ് ?; അയ്യന്‍കാളിയുടെ സമത്വ സമരം കുട്ടികളെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ട് ?; മറന്നു പോകരുതാരും

വീണാ വിജയനെ പൂട്ടാന്‍ ഇ.ഡിയുടെ ലോക്കര്‍ റെയ്ഡ് ?: കള്ളപ്പണ നിരോധന നിയമപ്രകാരം കേസിന് ശക്തനമായ തെളിവു തേടി ലോക്കര്‍ തുറക്കും

Tags: ANWESHANAM NEWSCHOORALMALACHOORALMALA DISASTERLAND SLIDE IN MUNDAKKAI

Latest News

അവാർഡ് നിർണയത്തിൽ അഴിമതി; 2025-ലെ പ്രൊഫഷണൽ നാടക മത്സരം റദ്ദാക്കണമെന്ന് നിവേദനം

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies