Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

റഷ്യ-ഉക്രെയിന്‍ യുദ്ധം: ഇന്ത്യാക്കാരുടെ മരണം നാലായി ?; യുദ്ധം ഏതായാലും, ആരൊക്കെ തമ്മിലായാലും എതിര്‍ക്കപെടേണ്ടത് ?; മകൊല്ലപ്പെട്ടതില്‍ മലയാളിയും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 21, 2026, 10:20 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

യുദ്ധം നടക്കുന്നത് റഷ്യയും-ഉക്രെയിനും തമ്മില്‍. പക്ഷെ, മരിച്ചത് ഇന്ത്യാക്കാര്‍. ഉക്രെയിനിന്റെ കപ്പലിനെ റഷ്യ ആക്രമിച്ചതിനു പിന്നാലെയാണ് നാല് ഇന്ത്യാക്കാരുടെ മരണം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ മലയാളിയും. യുദ്ധം ഏതായാലും ആരൊക്കെ തമ്മിലായാലും അത് എതിര്‍ക്കപ്പെടേണ്ടതാണ്. കാരണം, മരിക്കുന്നത് മനുഷ്യരാണ്. മനുഷ്യരെയെല്ലാം കൊന്നൊടുക്കുന്ന യുദ്ധങ്ങളില്‍ നേടുന്നത് എന്താണ്. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള അത്യാധുനിക യുദ്ധങ്ങള്‍ മറ്റു രാജ്യങ്ങളുടെ സമാധാനം കൂടി തകര്‍ക്കുന്നതാണ്. റഷ്യയെന്ന വന്‍ ശക്തിക്കെതിരേയാണ് ഉക്രെയിന്റെ പ്രതിരോധം. അത് എത്രനാള്‍ നീണ്ടു നില്‍ക്കുമെന്ന് ഉറപ്പില്ല. എന്നിട്ടും, യുദ്ധം അവസാനിപ്പിക്കാനുള്ള യാതൊരു നീക്കുപോക്കും ഉണ്ടാകുന്നില്ല. വര്‍ഷങ്ങളായി തുടരുന്ന യുദ്ധത്തില്‍ നിരവധി ജീവനുകളാണ് നഷ്ടപ്പെട്ടത്.

ഇപ്പോഴിതാ, ഇന്ത്യാക്കാരുടെ ജീവനും അപഹരിച്ചിരിക്കുന്നു. ഇതു മാത്രമല്ല, റഷ്യയിലേക്കു പോയ ഇന്ത്യാക്കാരെ നിര്‍ബന്ധിതമായ യുദ്ധമുഖത്തേക്ക് തോക്കും മിസൈലുകളും നല്‍കി പറഞ്ഞു വിട്ടതിനെ തുടര്‍ന്നും മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതായത്, എവിടെ യുദ്ധമുണ്ടായാലും ഇന്ത്യാക്കാര്‍ അവിടെ ഉണ്ടാകും. മരണങ്ങളും. ഇതുണ്ടാകാന്‍ പാടുള്ളതല്ല. കാരണം, സ്വന്തം രാജ്യത്തിന്റെ സുരക്ഷയ്‌ക്കോ, സംരക്ഷണത്തിനോ അല്ല, അവര്‍ മരിക്കുന്നത്. യുദ്ധത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കെടുത്തിട്ടുമല്ല. അതുകൊണ്ടു തന്നെ ഇന്ത്യ കടുത്ത ഭാഷയില്‍ അപലപിച്ചിട്ടുണ്ട്. തമ്മില്‍ യുദ്ധം ചെയ്യുമ്പോള്‍ ആ രാജ്യത്തിലെ പൗരന്‍മാര്‍ക്കോ, ഭരണകൂടത്തിനോ എതിരേ മാത്രമായിരിക്കണം യുദ്ധം ചെയ്യേണ്ടത്. ഇല്ലെങ്കില്‍ ഇതൊരു ലോകമഹായുദ്ധത്തിലേക്ക് വഴി തുറക്കും.

ആക്രമണത്തില്‍ നാല് ഇന്ത്യക്കാരുടെ മരണം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ആക്രമണത്തെ ഇന്ത്യ അപലപിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് മന്ത്രാലയം പറഞ്ഞു. കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി അഖില്‍ ജോയനാണ് കൊല്ലപ്പെട്ടത്. ഉക്രെയ്നിലെ ചരക്കുകപ്പലിന് നേരെയുള്ള റഷ്യയുടെ ആക്രമണത്തില്‍ 10 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ഉക്രെയ്ന്‍ നഗരമായ ഒഡേസക്ക് സമീപത്ത് വച്ചായിരുന്നു റഷ്യയുടെ ആക്രമണം. ഗിനിയ-ബിസാവു പതാകയുള്ള ഗോള്‍ഡന്‍ ലിയോ കപ്പലാണ് ആക്രമിക്കപ്പെട്ടത്. സിറിയന്‍- ഇന്ത്യന്‍ നാവികരാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലില്‍ ഉണ്ടായിരുന്ന എട്ട് ജീവനക്കാരെ രക്ഷിച്ചതായി ഉക്രെയ്ന്‍ സീപോര്‍ട്ട് അതോറിറ്റി അറിയിച്ചിരുന്നു. റഷ്യന്‍ ആക്രമണത്തിന് പിന്നാലെ മോസ്‌കോ ലക്ഷ്യമാക്കി നൂറുകണക്കിന് ഡ്രോണുകളാണ് ഉക്രെയ്ന്‍ വിക്ഷേപിച്ചത്. റഷ്യന്‍ ആക്രമണങ്ങളെ തുടര്‍ന്ന് ഒഡേസ മേഖലയില്‍ ജൂലൈ മാസത്തില്‍ മാത്രം ഇതുവരെ 28 പേര്‍ കൊല്ലപ്പെട്ടതായി റീജിയണല്‍ ഗവര്‍ണര്‍ ഒലെഹ് കിപ്പര്‍ വ്യക്തമാക്കി.

ജൂലൈ തുടക്കം മുതല്‍ ഒഡേസയില്‍ ദിവസേന ഷെല്ലാക്രമണം നടക്കുന്നുണ്ടെന്നും ചില ദിവസങ്ങളില്‍ 13 മുതല്‍ 15 വരെ എയര്‍ റെയ്ഡ് മുന്നറിയിപ്പുകള്‍ പ്രഖ്യാപിക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാന്‍ ആവശ്യമായ പേട്രിയറ്റ് ഇന്റര്‍സെപ്റ്റര്‍ യുദ്ധോപകരണങ്ങളുടെ ദൗര്‍ലഭ്യം യുക്രെയ്ന്‍ നേരിടുന്ന പശ്ചാത്തലത്തിലാണ് റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. ഒഡേസയുടെ തീരത്തു വെച്ചാണ് ചരക്കു കപ്പലിനു നേരെ റഷ്യ ആക്രമണം നടത്തിയത്. 5 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 17പേരാണ് കപ്പലിലുണ്ടായിരുന്നത്. റഷ്യന്‍ ക്രൂസ് മിസൈല്‍ ആക്രമണമാണ് ഉണ്ടായതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഒഡേസ മേഖലയില്‍ തുടര്‍ച്ചയായ റഷ്യന്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ട്. ജൂലൈയില്‍ മാത്രം റഷ്യന്‍ ആക്രമണങ്ങളില്‍ 28 പേര്‍ മരിച്ചതായി ഗവര്‍ണര്‍ ഒലെ കിപ്പര്‍ പറഞ്ഞു. കരിങ്കടലില്‍ ചരക്കുകപ്പലുകള്‍ക്ക് നേരെയുള്ള റഷ്യന്‍ ആക്രമണങ്ങളും വര്‍ധിച്ചിട്ടുണ്ട്. യുക്രെയ്‌ന്റെ കാര്‍ഷിക കയറ്റുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും ഈ പാത വഴിയാണ് നടക്കുന്നത്. റഷ്യയ്ക്കുനേരെ യുക്രെയ്‌നും ആക്രമണം ശക്തമാക്കി. ജൂലൈ മാസത്തില്‍ മാത്രം 183 റഷ്യന്‍ കപ്പലുകള്‍ ആക്രമിച്ചതായി ഉക്രെയ്‌ന്റെ ഡ്രോണ്‍ സൈനിക കമാന്‍ഡര്‍ റോബര്‍ട്ട് ബ്രോവ്ഡി പറഞ്ഞു. മോസ്‌കോ മേഖലയിലുള്ള കേന്ദ്രങ്ങള്‍ക്കുനേരെ ഉക്രെയ്ന്‍ ആക്രമണം തുടരുകയാണ്. 400 ഓളം ഡ്രോണുകള്‍ വെടിവച്ചിട്ടതായി റഷ്യന്‍ അധികൃതര്‍ പറഞ്ഞു. പത്ത് പേര്‍ക്ക് പരുക്കേറ്റു.

 

ReadAlso:

ആരാണീ അര്‍ജുന്‍ ആയങ്കി ?: പോലീസ് തോക്കുമായി തിരയുമ്പോള്‍ അയാള്‍ ചായകുടിക്കാന്‍ റസ്റ്ററന്റില്‍ ?; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരിയുടെ പോസ്റ്റ്; തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ്

ലഹരിയില്‍ മയങ്ങാന്‍ പുതിയ ‘നിക്കോട്ടിന്‍ പാച്ചസ്’ ?: മയക്കുമ്പോള്‍ അവര്‍ അറിയുന്നില്ല, മരണമാണ് പിന്നിലെന്ന് ?; ഓപ്പറേഷന്‍ തൂഫാന്‍ കൂടുതല്‍ ശക്തമാകട്ടെ

മഴക്കാലത്തെ മുല്ലപ്പെരിയാര്‍ ഭീതി ?: ഇനി അഞ്ചുവര്‍ഷം ഇടുക്കിയെ മുള്‍മുനയില്‍ നിര്‍ത്തിയാകും സര്‍ക്കാരിന്റെ പോക്ക്; ജലബോംബ് എന്ന ഭീതി പടര്‍ത്തുന്നതാര് ? എന്തിന് ?

അണക്കെട്ടുകളില്‍ ജലനിരപ്പുയരുന്നു: ആശങ്കയോടെ സംസ്ഥാനം; ജാഗ്രത പുലര്‍ത്തി ദുരന്ത നിവാരണ അതോറിട്ടി; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവം

പറന്നു പറന്നങ്ങ് ചരിത്രത്തിലേക്കൊരു ലാന്‍ഡിംഗ് ?: 24 മണിക്കൂര്‍ പറന്ന് മെല്‍ബണ്‍ TO ടുളൂസ് റെക്കോര്‍ഡിട്ട് യാത്രാ വിമാനം

Tags: warCARGO SHIPANWESHANAM NEWSUCRAININDIAN ORGINS DEADCRUISE MISSILE ATTACKRussia

Latest News

വിദ്യാർഥികളെ അധിക്ഷേപിച്ച കേസ്: ടി ജി മോഹൻദാസിന് ജാമ്യം | Student abuse case: Bail granted for TG Mohandas

ആഭ്യന്തരമന്ത്രിയെ അധിക്ഷേപിച്ചു: അര്‍ജുന്‍ ആയങ്കിയുടെ ലാപ്‌ടോപ് പിടിച്ചെടുത്തു

മന്ത്രിമാര്‍ വന്നതില്‍ സന്തോഷം: മുതലപ്പൊഴിയില്‍ കാണാതായ മത്സ്യത്തൊഴിലാളി ഷിജിന്റെ ഭാര്യ

കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ കർഷകദ്രോഹ നടപടികൾക്കെതിരെ  കർഷക, ട്രേഡ് യൂണിയൻ പ്രതിഷേധം

കലക്ടറേറ്റിലെ ജീവനക്കാരിയുടെ ആത്മഹത്യ; അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കർശന നടപടി എടുക്കുമെന്ന് മന്ത്രി എപി അനിൽകുമാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies