Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

പവര്‍ കട്ട് തുടരും പക്ഷെ, ഫിഫ വേള്‍ഡ് കപ്പ് മത്സര സമയത്ത് വൈദ്യുതി മുടങ്ങില്ല: കരുണയോടെ കാക്കുന്ന കെ.എസ്.ഇ.ബി; ലോഡ് ഷെഡ്ഡിംഗ് മുന്‍കൂട്ടി അറിയിക്കില്ല ? കാരണം ഇതാണ് ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 18, 2026, 11:15 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വെള്ളത്തില്‍ നിന്നും ഫ്രീയായി വൈദ്യുതി ഉത്പ്പാദിപ്പിക്കുന്ന കേരളത്തില്‍ ഇപ്പോള്‍ വെള്ളവുമില്ല, വൈദ്യുതിയുമില്ല. പുറത്തു നിന്നു വാങ്ങുന്ന വൈദ്യുതിയിലാണ് കേരളം ഇരുട്ടുമാറ്റുന്നത്. എന്നാല്‍, പുറത്തു നിന്നും വൈദ്യുതി വാങ്ങാന്‍ ഇപ്പോഴത്തെ അവസ്ഥയില്‍ വലിയ ചിലവു വരും. അങ്ങനെ വലിയ ചെലവില്‍ വൈദ്യുതി വാങ്ങി കത്തിച്ചാല്‍ ജനങ്ങലുടെ പോക്കറ്റ് കത്തിച്ചാമ്പലാവുകയും ചെയ്യും. ഇത് ഒഴിവാക്കാനാണ് കെ.എസ്.ഇ.ബി പവര്‍ കട്ടിന് തുടക്കമിട്ടത്. കഴി#്ഞ സര്‍ക്കാരിന്റെ കാലത്ത് ഇതിന് ഒരു ഓമനപ്പേരുണ്ടായിരുന്നു. എന്നാല്‍, ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മടിച്ച പുതിയ സര്‍ക്കാര്‍ പവര്‍ കട്ടിനെ പവര്‍ കട്ട് എന്നുതന്നെ പറഞ്ഞാണ് കട്ട് ചെയ്യുന്നത് എന്ന വ്യത്യാസമുണ്ട്.

അങ്ങനെ പവര്‍ കട്ട് ചെയ്യുമ്പോഴും, കെ.എസ്.ഇ.ബിയുടെ കരുണ കാണാതെ പോകാനാവില്ല. വേള്‍ഡ്കപ്പ് മത്സരങ്ങള്‍ നടക്കുന്ന സമയത്ത് കട്ട് ഉണ്ടാവില്ലെന്ന ഉറപ്പ് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എം.ജി. രാജമാണിക്യം ഉറപ്പിച്ചു പറയുന്നുണ്ട്. ഇനിയിപ്പോള്‍ വേള്‍ഡ് കപ്പിന് ഫൈനലും ലൂസേഴ്‌സ് ഫൈനലും മാത്രമല്ലേയുള്ളൂവെന്ന് രാജമാണിക്യത്തിനറിയാം. രണ്ടു ദിവസമൊക്കെ വേള്‍ഡ്കപ്പ് കട്ടില്ലാതെ ആസ്വദിച്ചോട്ടെ എന്നായിരിക്കും. വേള്‍ഡ് കപ്പ് ആര് തൂക്കിയാലും പിന്നീടുള്ള ദിവസങ്ങളില്‍ പവര്‍ കട്ട് കെ.എസ്.ഇ.ബി തൂക്കുമെന്നുറപ്പിക്കാം. വേള്‍ഡ് കപ്പിനോടും, മലയാളികളോടും കാണിക്കുന്ന കരുണയോര്‍ത്ത് കെ.എസ്.ഇ.ബിയെ സ്തുതിക്കുന്നവര്‍ കുറവല്ല.

കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐക്കാര്‍ വേള്‍ഡ്കപ്പ് സമയത്ത് പവര്‍ കട്ട് നടത്തിയെന്ന് ആരോപിച്ച് വൈദ്യുതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. അവര്‍ പറയുന്നത് ഇത് ഇന്ദിരാ കട്ട് എന്നാണ്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പവര്‍ കട്ടെന്നും പറഞ്ഞ് ദിവസത്തില്‍ അഞ്ചും ആറും നേരം ഫ്യൂസ് ഊരുന്നുണ്ട് ചില കെ.എസ്.ഇ.ബി സെക്ഷനുകള്‍. ആര് വന്നാലും അമ്മയ്ക്ക് കിടക്കപ്പൊറുതിയില്ലെന്ന മട്ടില്‍, കെ.എസ്.ഇ.ബിയിലെ ഏത് സെക്ഷനിലായാലും രണ്ടും മൂന്നും തവണ പവര്‍ കട്ടിന്റെ പേരില്‍ ഫ്യൂസ് ഊരിക്കളിച്ചാല്‍ ദോഷം സര്‍ക്കാരിനാണ്. അതും ഇന്ദിരാ കട്ടെന്ന പേരില്‍ തന്നെ വരികയും ചെയ്യും. മഴ കിട്ടാത്തതാണ് വൈദ്യുതി ഉത്പാദനത്തില്‍ കുറവു വന്നതെന്ന് കെ.എസ്.ഇ.ബി പറയുമ്പോള്‍ മഴക്കാലമായതോടെ രോഗങ്ങള്‍ കൂടിയെന്ന് ആരോഗ്യ വകുപ്പും പറയുന്നു.

ഇത് രണ്ടും പൊരുത്തപ്പെടുന്നില്ല എന്ന ചിന്തയാണ് ജനങ്ങള്‍ക്കുള്ളത്. എങ്കിലും പെയ്യുന്ന മഴവെള്ളമെല്ലാം ഡാമുകളില്‍ ശേഖരിച്ചാല്‍ പ്രശ്‌നം തീരില്ലേ എന്നു ചോദിക്കരുത്. എന്തൊക്കെ ആയാലും പുറത്തു നിന്നും വൈദ്യുതി വാങ്ങാതെ ജീവിക്കാന്‍ സര്‍ക്കാരിനോ കേരളത്തിനോ പറ്റില്ല. 44 നദികളിലെയും വെള്ളം ഒവുകിക്കൊണ്ടേയിരിക്കും. കേരളം ഇരുട്ടു മൂടുകയും ചെയ്യും. നിലവിലെ പ്രശ്‌നം പരിഹരിക്കാന്‍ എന്താണ് മാര്‍ഗമെന്ന് ചിന്തിക്കുന്ന കെ.എസ്.ഇ.ബി വഴികള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. എന്‍.ടി.പി.സി, പവര്‍ പള്‍സ് ട്രേഡിങ് സൊല്യൂഷന്‍ എന്നീ കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങാനാണ് നീക്കം. കെ.എസ്.ഇ.ബിയുടെ അപേക്ഷ റഗുലേറ്റി കമ്മീഷന്‍ ഇന്ന് അടിയന്തരമായി പരിഗണിക്കും.ഇരു കമ്പനികളില്‍ നിന്നും 100 മെഗാവാട്ട് വീതം വൈദ്യുതി വാങ്ങാനാണ് തീരുമാനം.

ഗുരുതര വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് ഇന്നുതന്നെ അനുമതി നല്‍കിയേക്കും. യൂണിറ്റിന് 5.96 രൂപ നിരക്കില്‍ രണ്ട് കമ്പനികളും 100 മെഗാവാട്ട് വീതം നല്‍കും. ഈ മാസം മുതല്‍ അടുത്ത വര്‍ഷം ജൂലൈ 14 വരെയാണ് കരാര്‍ കാലാവധി. കഴിഞ്ഞദിവസം പലതവണയായി ഒന്നരമണിക്കൂര്‍ വരെ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയിരുന്നു. വൈദ്യുതി ആവശ്യകതയില്‍ 500 മെഗാവാട്ടിന്റെ വര്‍ധനവാണ് രേഖപ്പടുത്തിയിരിക്കുന്നത്. മഴക്കുറവും അന്തരീക്ഷ താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നത് മൂലം വൈദ്യുതി ഉപഭോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 3500-3600 മെഗാവാട്ട് ആയിരുന്നു. എന്നാല്‍ ഈ വര്‍ഷം അത് 4600-4800 ആയി. ഡാമുകളില്‍ 28 ശതമാനം വെള്ളം മാത്രമാണുള്ളതെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു.

അതേസമയം, പീക്ക് സമയത്തേക്ക് മാത്രമായി വൈദ്യുതി തരാന്‍ കമ്പനികള്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എം.ജി രാജമാണിക്യം. ആവശ്യമില്ലാതെ ഉയര്‍ന്ന വിലക്ക് വാങ്ങിയാല്‍ പൊതുജനത്തിനാണ് ബാധ്യതയാവുക. വൈദ്യുതി വില നല്‍കി വാങ്ങാന്‍ പണമില്ലാത്തപ്പോഴും ഉയര്‍ന്ന ആവശ്യകത നിറവേറ്റാനുള്ള വൈദ്യുതി കൊണ്ടു വരാനുള്ള ഗ്രിഡ് സംവിധാനം ഇല്ലാത്തപ്പോഴുമാണു മുന്‍കൂട്ടി സമയം പ്രഖ്യാപിച്ചു ലോഡ് ഷെഡിങ് നടത്താറുള്ളത്. ഇപ്പോള്‍ അത്തരമൊരു സാഹചര്യമില്ല. അതുകൊണ്ടാണ് മുന്‍കൂട്ടി അറിയിക്കാതെ പവര്‍ കട്ട് നടത്തുന്നതെന്നാണ് കെ.എസ്.ഇ.ബിയുടെ വാദം. എന്നാല്‍, ഇപ്പോള്‍ സംഭവിക്കുന്നത്, സ്വന്തമായി ഉല്‍പാദിപ്പിക്കുന്നതിനു പുറമേ, കേന്ദ്ര വിഹിതമായും വിവിധ കരാറുകളിലൂടെയും ലഭിക്കുന്ന വൈദ്യുതിയാണ് കെ.എസ്.ഇ.ബി പ്രാഥമികമായി ഉപയോക്താക്കള്‍ക്കു നല്‍കുന്നത്.

അതില്‍ കൂടുതല്‍ ആവശ്യകത ഉണ്ടാകുമ്പോള്‍ അടുത്ത ദിവസത്തേക്കു വൈദ്യുതി മുന്‍കൂട്ടി വാങ്ങാന്‍ ഡേ എഹെഡ് വിപണിയും അതതു സമയത്തെ ആവശ്യത്തിനു വാങ്ങാന്‍ തത്സമയ വിപണിയുമാണ് ഉള്ളത്. ഡേ എഹെഡ് വിപണിയില്‍ ആവശ്യത്തിനു വൈദ്യുതി കിട്ടാത്ത സാഹചര്യങ്ങളില്‍ തത്സമയ വിപണിയില്‍ കെ.എസ്.ഇ.ബി പ്രതീക്ഷ അര്‍പ്പിക്കും. ഓഹരി വിപണിയിലെന്നതു പോലെ ഓരോ സെക്കന്‍ഡിലും ഇതില്‍ മാറ്റം വന്നു കൊണ്ടിരിക്കും. ഈ വിപണിയില്‍നിന്നും വൈദ്യുതി ലഭിക്കുമോ ഇല്ലയോ എന്ന് ഒന്നര മണിക്കൂര്‍ മുന്‍പു മാത്രമേ അറിയാനാകൂ. കെ.എസ്.ഇ.ബി കരുതിയിട്ടുള്ളതിനെക്കാള്‍ വൈദ്യുതി ആവശ്യകത ഉയരുമ്പോള്‍ ഗ്രിഡ് ഫ്രീക്വന്‍സി 50 ഹെര്‍ട്‌സില്‍നിന്നു താഴാന്‍ തുടങ്ങും. അപ്പോള്‍ തന്നെ ബംഗളൂരുവിലെ ദക്ഷിണ മേഖലാ ലോഡ് ഡെസ്പാച്ച് സെന്ററില്‍നിന്നും കളമശേരിയിലെ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററിനു ലോഡ് കുറയ്ക്കാന്‍ മുന്നറിയിപ്പു ലഭിക്കും.

ReadAlso:

ആരാണീ അര്‍ജുന്‍ ആയങ്കി ?: പോലീസ് തോക്കുമായി തിരയുമ്പോള്‍ അയാള്‍ ചായകുടിക്കാന്‍ റസ്റ്ററന്റില്‍ ?; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരിയുടെ പോസ്റ്റ്; തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ്

ലഹരിയില്‍ മയങ്ങാന്‍ പുതിയ ‘നിക്കോട്ടിന്‍ പാച്ചസ്’ ?: മയക്കുമ്പോള്‍ അവര്‍ അറിയുന്നില്ല, മരണമാണ് പിന്നിലെന്ന് ?; ഓപ്പറേഷന്‍ തൂഫാന്‍ കൂടുതല്‍ ശക്തമാകട്ടെ

മഴക്കാലത്തെ മുല്ലപ്പെരിയാര്‍ ഭീതി ?: ഇനി അഞ്ചുവര്‍ഷം ഇടുക്കിയെ മുള്‍മുനയില്‍ നിര്‍ത്തിയാകും സര്‍ക്കാരിന്റെ പോക്ക്; ജലബോംബ് എന്ന ഭീതി പടര്‍ത്തുന്നതാര് ? എന്തിന് ?

അണക്കെട്ടുകളില്‍ ജലനിരപ്പുയരുന്നു: ആശങ്കയോടെ സംസ്ഥാനം; ജാഗ്രത പുലര്‍ത്തി ദുരന്ത നിവാരണ അതോറിട്ടി; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവം

പറന്നു പറന്നങ്ങ് ചരിത്രത്തിലേക്കൊരു ലാന്‍ഡിംഗ് ?: 24 മണിക്കൂര്‍ പറന്ന് മെല്‍ബണ്‍ TO ടുളൂസ് റെക്കോര്‍ഡിട്ട് യാത്രാ വിമാനം

അതനുസരിച്ച് ആവശ്യമായ ഫീഡറുകള്‍ ഓഫ് ചെയ്ത് ലോഡ് കുറച്ചില്ലെങ്കില്‍ പുറത്തുനിന്നു കേരളത്തിലേക്ക് എത്തുന്ന പ്രസരണ ശൃംഖലയാകെ ഓഫ് ചെയ്യേണ്ടിവരും. അത്തരം നടപടിയുണ്ടാകാതിരിക്കാനാണ് അപ്പപ്പോള്‍ ആവശ്യമായ ഫീഡറുകള്‍ മാത്രം നിശ്ചിത സമയത്തേക്ക് ഓഫ് ചെയ്ത് ലോഡ് കുറയ്ക്കുന്നത്. അപ്പോഴും വൈദ്യുതി ലഭിക്കാനുള്ള സാധ്യത അന്വേഷിച്ചു കൊണ്ടിരിക്കും. ലോഡ് കൂടിയ സബ്‌സ്റ്റേഷനുകള്‍ക്കാണ് ഓഫ് ചെയ്യാനുള്ള നിര്‍ദ്ദേശം നല്‍കുന്നത്. അത് ഏതൊക്കെ സബ് സ്റ്റേഷന്‍ പരിധിയിലാണെന്നു മുന്‍കൂട്ടി ഉപയോക്താക്കളെ അറിയിക്കുന്നതില്‍ പ്രായോഗികമായ തടസ്സങ്ങളുണ്ട്.

Tags: ANWESHANAM NEWSFIFA WORLD CUP FOOTBALLMG RAJAMANIKYAMKSEBLOAD SHEDDINGPOWER CUTKSEB CHAIRMAN

Latest News

വിദ്യാർഥികളെ അധിക്ഷേപിച്ച കേസ്: ടി ജി മോഹൻദാസിന് ജാമ്യം | Student abuse case: Bail granted for TG Mohandas

ആഭ്യന്തരമന്ത്രിയെ അധിക്ഷേപിച്ചു: അര്‍ജുന്‍ ആയങ്കിയുടെ ലാപ്‌ടോപ് പിടിച്ചെടുത്തു

മന്ത്രിമാര്‍ വന്നതില്‍ സന്തോഷം: മുതലപ്പൊഴിയില്‍ കാണാതായ മത്സ്യത്തൊഴിലാളി ഷിജിന്റെ ഭാര്യ

കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ കർഷകദ്രോഹ നടപടികൾക്കെതിരെ  കർഷക, ട്രേഡ് യൂണിയൻ പ്രതിഷേധം

കലക്ടറേറ്റിലെ ജീവനക്കാരിയുടെ ആത്മഹത്യ; അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കർശന നടപടി എടുക്കുമെന്ന് മന്ത്രി എപി അനിൽകുമാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies