സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി സംവിധായകൻ കെ. മധുവിനെ നിയമിച്ചു. ഷാജി എൻ. കരുണിന്റെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം. മൂന്ന് മാസത്തിനിപ്പുറമാണ് നിയമനം നടത്തിയിരിക്കുന്നത്.
സിനിമ വ്യവസായത്തിനു വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുമെന്നും പദവി ഫലപ്രദമായി ഉപയോഗപ്പെടുത്തുമെന്നും മധു പറഞ്ഞു. 1986 ല്‍ സംവിധായകനായി അരങ്ങേറിയ ഇദ്ദേഹം മൂന്നര പതിറ്റാണ്ട് കൊണ്ട് മുപ്പതിലേറെ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
STORY HIGHLIGHT: director k madhu appointed