ഫഹദ് ഫാസിൽ, അമിതാഭ് ബച്ചൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ടി ജെ ജ്ഞാനവേൽ ചിത്രമായിരുന്ന വേട്ടൈയാൻ. പാട്രിക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഫഹദ് ഫാസിലായിരുന്നു. ആ കഥാപാത്രത്തിലേക്ക് എത്തിയത് എങ്ങനെയെന്ന് വിശദീകരിക്കുകയാണ് താരം ഇപ്പോൾ.
താരത്തിന്റെ വാക്കുകൾ…….
വ്യത്യസ്തമായ വേറെ ഒരു വേഷം അവതരിപ്പാക്കാനാണ് ജ്ഞാനവേൽ വേട്ടൈയനിലേക്ക് വിളിച്ചത്. എന്നാൽ കഥ കേട്ടപ്പോൾ പാട്രിക് എന്ന കഥാപാത്രത്തെ ചെയ്യണമെന്നാണ് എനിക്ക് തോന്നിയത് എന്നാണ് ഫഹദ് ഫാസിൽ പറഞ്ഞത്. പാട്രിക് എന്ന വേഷം താൻ ചെയ്യട്ടെ എന്ന് സംവിധായകനോട് ചോദിക്കുകയായിരുന്നു.
ആ കഥാപാത്രം തെരഞ്ഞെടുത്തത് കൊണ്ട് സംവിധായകന് കൂടുതൽ സമ്മർദം വരരുതെന്ന് കരുതിയിരുന്നു. ആദ്യം എന്താണോ പാട്രിക്കിന് വേണ്ടി എഴുതിയിരുന്നത് അത് തന്നെയാണ് ഷൂട്ട് ചെയ്തത്. ആ കഥാപാത്രത്തെ അവതരിപ്പിച്ചത് കൊണ്ട് കൂടുതൽ സീനുകൾ എഴുതിയിരുന്നില്ല.
content highlight: Fahad Fazil