വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം തന്നൂരി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രമാണ് കിങ്ഡം. സിനിമയുടെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ട്രെയിലറിലെ രണ്ടു ഷോട്ടില്‍ മാത്രം വന്നുപോയ വില്ലനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മലയാളിയായ വെങ്കിടേഷ് ആണ് ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട റോളില്‍ എത്തുന്നത്. ഇപ്പോഴിതാ പ്രധാന വില്ലന്‍ കഥാപാത്രമാണ് താന്‍ ചെയ്യുന്നതെന്നും വെറുതെ ഇടി കൊള്ളാന്‍ മാത്രമുള്ള വില്ലനെ അല്ലെന്നും ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പറഞ്ഞു.
വെങ്കിടേഷിന്റെ വാക്കുകള്‍……
‘ഞാന്‍ സിനിമയില്‍ മെയിന്‍ വില്ലന്‍ തന്നെയാണ്. ഒരു കിടിലന്‍ പരിപാടി തന്നെയായിരിക്കും ഈ സിനിമയില്‍. സംവിധായകന്‍ ഗൗതമിന്റെ പ്രത്യേകത ഇമോഷന്‍സ് കൈകാര്യം ചെയ്യുന്ന രീതിയാണ്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളില്‍ എല്ലാം ഭയങ്കര ഇമോഷന്‍സ് ഉണ്ടായിരിക്കും. വില്ലന്‍ ആണെങ്കിലും എല്ലാ ഇമോഷന്‍സും ഉള്ള ഒരു നെഗറ്റീവ് കഥാപാത്രമാണ്, ടിപ്പിക്കല്‍ വില്ലനല്ല. വെറുതെ ഇടി കൊള്ളാന്‍ മാത്രമല്ല ഞാന്‍ സിനിമയില്‍’.
ജൂലൈ 31 ന് സിനിമ ആഗോളതലത്തില്‍ റിലീസ് ചെയുന്നത്. തമിഴിലും തെലുങ്കിലുമാണ് ചിത്രം പുറത്തിറങ്ങുന്നത്. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ എത്തിക്കുന്നത്.