Entertainment

‘ഗംഭീര നടന്‍, കണ്ണുകളില്‍ തീക്ഷണതയും വറ്റാത്ത ഊര്‍ജ്ജവും’;വെങ്കിടേഷിന്റെ പ്രകടനത്തെക്കുറിച്ച് വിജയ് ദേവരകൊണ്ട

വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം തന്നൂരി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രമാണ് കിങ്ഡം. സിനിമയുടെ ട്രെയ്ലര്‍ ഇന്നലെ പുറത്തുവന്നിരുന്നു. ട്രെയ്ലര്‍ റിലീസിന് പിന്നാലെ വൈറലാകുകയാണ് മലയാളി നടന്‍ വെങ്കിടേഷ്. ഇപ്പോഴിതാ വെങ്കിടേഷിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് നടന്‍ വിജയ് ദേവരകൊണ്ട കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുകയാണ്.

വിജയ് ദേവരകൊണ്ടയുടെ വാക്കുകള്‍….

‘ഇത് അദ്ദേഹത്തിന്റെ നാലാമത്തെ ചിത്രമാണ്. പക്ഷേ ഞാന്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ ലോകത്തിലാണെന്ന് എനിക്ക് തോന്നി. ഗംഭീര നടന്‍, കണ്ണുകളില്‍ തീക്ഷണതയും വറ്റാത്ത ഊര്‍ജ്ജവും, ഒരു നല്ല വ്യക്തിയും. അദ്ദേഹം ഉറപ്പായും ശക്തമായ ഒരു വ്യക്തിമുദ്ര പതിപ്പിക്കും’.

ചിത്രത്തില്‍ മുരുഗന്‍ എന്ന കഥാപാത്രത്തെയാണ് വെങ്കിടേഷ് അവതരിപ്പിക്കുന്നത്. സിനിമയിലെ ട്രെയിലറിലെ വെങ്കിയുടെ ഷോട്ടുകള്‍ വലിയ തോതില്‍ വൈറലായിട്ടുണ്ട്. ഒരു പക്കാ ആക്ഷന്‍ ചിത്രമാകും കിങ്ഡം എന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. ചിത്രം ജൂലൈ 31 ന് പുറത്തിറങ്ങും. തമിഴിലും തെലുങ്കിലുമാണ് ചിത്രം പുറത്തിറങ്ങുന്നത്. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ എത്തിക്കുന്നത്.