ഹാസ്യവേഷങ്ങളിലൂടെ കരിയർ ആരംഭിച്ച് സഹനടൻ നായകൻ എന്നീ നിലകളിൽ തിളങ്ങിയ താരമാണ് ഷറഫുദ്ദീൻ. പെറ്റ് ഡിറ്റക്ടീവ് ആണ് താരത്തിന്റെ ഇനി പുറത്തിറങ്ങാൻ ഉള്ള ചിത്രം. ഇപ്പോൾ സിനിമ എങ്ങനെ സംഭവിച്ചു എന്ന് പറയുകയാണ് താരം. ഒരു അഭിമുഖത്തിലാണ് ഷറഫുദ്ദീൻ പ്രതികരിച്ചത്.
താരം പറയുന്നതിങ്ങനെ…
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയുടെ അസോസിയേറ്റ് ഡയറക്ടറായ അപ്പുവിന്റെ ഡോഗായ ച്യൂയിയെ ഒരു ദിവസം നഷ്ടപ്പെട്ടുവെന്നും. ഒരുപാട് നാളുകളായി കൂടെയുള്ള ച്യൂയിയെ നഷ്ടപ്പെട്ട വിഷമമറിഞ്ഞ നസ്രിയയും സൗബിനുമൊക്കെ പെറ്റ് ഡോഗിനെ കാണാതായത് ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയും ഇട്ടിരുന്നു. ഒരു രാത്രി മുഴുവൻ തപ്പിനടന്നിട്ടും അന്ന് ച്യൂയിയെ കിട്ടിയില്ല. പിന്നെ രണ്ടു ദിവസം കഴിഞ്ഞിട്ടാണ് കണ്ടെത്തിയത്.
ഈ കഥയും ച്യൂയിയെ അന്വേഷിച്ച് നടന്നതും കൂട്ടൂകാരനായ പ്രനീഷ് വിജയനോട് പറഞ്ഞപ്പോഴാണ് ഇതിലൊരു സിനിമയുണ്ടെന്ന് കണ്ടെത്തിയത്. അങ്ങനെയാണ് കാണാതായ പെറ്റുകളെ കണ്ടെത്തുന്ന പെറ്റ് ഡിറ്റക്ടീവിന്റെ സിനിമ പിറന്നത്. mകഥ പ്രനീഷിന്റെ സംവിധാനത്തിൽ സിനിമയായപ്പോൾ നിർമാണ ചുമതല താൻ ഏറ്റെടുക്കുകയായിരുന്നുവെന്നും ഷറഫുദ്ദീൻ കൂട്ടിച്ചേർത്തു. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള സിനിമയാണ് ഇത്.
content highlight: Actor Sharafudheen