വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് ലോകേഷ് കനകരാജ്. വിക്രം, കൈതി, ലിയോ തുടങ്ങിയ സിനിമകളിലൂടെ ലോകേഷ് പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് അജിത് കുമാറുമായി ഒരു പ്രോജെക്ടിന് വേണ്ടി താല്പര്യം ഉണ്ടെന്ന് പറയുകയാണ് ലോകേഷ്. ദി ഗോപിനാഥ് പോഡ്കാസ്റ്റ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലോകേഷിന്റെ പ്രതികരണം.
ലോകേഷിന്റെ വാക്കുകള്‍….
‘അജിത് സാറുമായി ഒരു ചിത്രം ചെയ്യണം എന്ന ആഗ്രഹം എനിക്ക് വളരെ മുന്നേ തന്നെ ഉണ്ടായിരുന്നു. 10 മാസം മുന്നേ ഞങ്ങള്‍ സംസാരിച്ചു തുടങ്ങിയിരുന്നു. അദ്ദേഹത്തിന് വേണ്ടി ചെയ്യന്‍ ഉദ്ദേശിക്കുന്ന കഥ പറഞ്ഞിട്ടുണ്ട്. എനിക്ക് അദ്ദേഹത്തിനെ വളരെ ഇഷ്ടമാണ്. എന്റെ സ്‌റ്റൈലില്‍ അദ്ദേഹത്തെ എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ എനിക്ക് ആഗ്രഹം ഉണ്ട്. പക്ഷെ അദ്ദേഹം ഇപ്പോള്‍ റേസിംഗ് തിരക്കുകളില്‍ ആണ്, ഞാന്‍ എന്റെ വര്‍ക്കുകള്‍ക്ക് പിന്നാലെയും. രണ്ടുപേരും ഒരുപോലെ ഫ്രീ ആകുന്ന സമയത്ത് ആ സിനിമ നടക്കും. പക്ഷെ അത് എന്ന്, എപ്പോള്‍ എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല’.
രജനികാന്തിനെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. സിനിമ ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ആഗസ്റ്റ് രണ്ടിന് പുറത്ത് വിടുമെന്ന് ലോകേഷ് കനകരാജ് പറഞ്ഞു. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം.