Movie News

തലൈവൻ തലൈവി ഒടിടിയിലേക്ക്; റിലീസ് തീയതി അറിയാം!!

വിജയ് സേതുപതിയും നിത്യ മേനനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് തലൈവൻ തലൈവി. പസങ്ക, കേഡി ബില്ല കില്ലാഡി രംഗ, കടയ്ക്കുട്ടി സിങ്കം, എതര്‍ക്കും തുനിന്തവന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ പാണ്ഡിരാജ് സംവിധാനം ചെയ്ത ചിത്രം ജൂലൈ 25നാണ് തിയേറ്ററുകളിലെത്തിയത്.

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം. ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം ഇതിനകം തന്നെ വിറ്റുപോയി കഴിഞ്ഞു. തിയേറ്റർ റിലീസ് കഴിഞ്ഞ് ഒരു മാസം പിന്നിടുന്നതിനു മുൻപെ തന്നെ ഒടിടിയിലേക്ക് എത്താൻ ഒരുങ്ങുകയാണ് ഈ റൊമാന്‍റിക് കോമഡി ചിത്രം.

ചിത്രത്തിൽ ആകാശവീരന്‍ എന്ന കഥാപാത്രമായി വിജയ് സേതുപതി എത്തുമ്പോൾ ആകാശവീരന്‍റെ ഭാര്യ പേരരശിയെയാണ് നിത്യ മേനന്‍ അവതരിപ്പിക്കുന്നത്. 19 (1) (എ) എന്ന ചിത്രത്തിനു ശേഷം വിജയ് സേതുപതിയും നിത്യ മേനനും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണിത്.

ചെമ്പൻ വിനോദും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തലൈവാസല്‍ വിജയ്, ശരവണന്‍, ആര്‍ കെ സുരേഷ്, റോഷിനി ഹരിപ്രിയന്‍ , യോഗി ബാബു, ആർ.കെ.സുരേഷ് , ദീപ, ജാനകി സുരേഷ്, മൈനാ നന്ദിനി എന്നിവരും ചിത്രത്തിലുണ്ട്.