Entertainment

കല്യാണി പ്രിയദര്‍ശന്‍-നസ്ലെന്‍ ചിത്രം ‘ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര’യുടെ ടീസര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഡൊമിനിക് അരുണ്‍ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് സിനിമയുടെ നിര്‍മാണം. ഇപ്പോഴിതാ ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തില്‍ സിനിമയുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഒരു സൂപ്പര്‍ ഹീറോ കഥാപാത്രം ആയാണ് കല്യാണി ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ത്രില്ലിംഗ് ആക്ഷന്‍ രംഗങ്ങളും നിഗൂഢതയും ഒളിപ്പിച്ച് വെച്ചിരിക്കുന്ന ടീസറിന് മികച്ച വരവേല്‍പ്പ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

ഫാന്റസിയ്ക്ക് അപ്പുറത്തേക്ക് ആക്ഷനും ഇമോഷനും കൂടി കലര്‍ന്ന ഗംഭീരം ടീസര്‍ എന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്. ടീസറിന്റെ മേക്കിങ്ങിനും ബാക് ഗ്രൗണ്ട് മ്യൂസിക്കും എല്ലാം മികച്ച അഭിപ്രായമാണ് നേടുന്നത്. കല്യാണി പ്രിയദര്‍ശന്റെയും നസ്ലെന്റെയും പ്രകടനത്തിനും കയ്യടികള്‍ ഉണ്ട്.

നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഒരുപാട് ചര്‍ച്ചയായിരുന്നു. ഓണം റിലീസായി ആഗസ്റ്റ് 28 ന് സിനിമ ആഗോള തലത്തില്‍ റിലീസിന് തയ്യാറെടുക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റര്‍ – ചമന്‍ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ തിരക്കഥ-ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ബംഗ്ലാന്‍ , കലാസംവിധായകന്‍-ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് – റൊണക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍-മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍- യാനിക്ക് ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – റിനി ദിവാകര്‍, വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ് തുടങ്ങിയവരാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.