ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് സംവിധാനം ഏറ്റവും പുതിയ തമിഴ് ചിത്രം കാന്തയുടെ ടീസർ റിലീസ് ചെയ്‍തു. ദുൽഖറിന്റെ ജന്മദിനം പ്രമാണിച്ചാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. രണ്ട് വലിയ കലാകാരൻമാർക്കിടയിൽ സംഭവിക്കുന്ന ഒരു വമ്പൻ പ്രശ്നത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. മഹാനടിക്ക് ശേഷം ദുൽഖർ സൽമാൻ വീണ്ടും വിന്റജ് കാലഘട്ടത്തിലെ ഒരു സിനിമ നടനായി വീണ്ടും അഭിനയിക്കുന്ന ചിത്രമാണ് കാന്ത.
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസും റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദുൽഖർ സൽമാനൊപ്പം റാണാ ദഗുബട്ടി, ഭാഗ്യശ്രീ ബോസ്, സമുദ്രകനി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിൻ്റെ തമിഴ്, തെലുങ്ക് ഭാഷകളിൽ ഉള്ള ടീസറുകൾ ആണ് ഇപ്പൊൾ പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്റേതായി പങ്കുവെച്ച പോസ്റ്ററുകൾ എല്ലാം തന്നെ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്.
STORY HIGHLIGHT: kaantha movie teaser-out