ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഇപ്പോഴിതാ ദ ഗ്രീന്‍ റൂം എന്ന പേരില്‍ പുതിയ ഷോയും ആരംഭിച്ചിരിക്കുകയാണ് താരം. ഗായിക കെഎസ് ചിത്രയായിരുന്നു ഷോയിലെ ആദ്യത്തെ അതിഥി. ജൂലൈ 26നായിരുന്നു ഷോയുടെ ആദ്യത്തെ എപ്പിസോഡ് സ്ട്രീം ചെയ്തത്. ചിത്രച്ചേച്ചിയും താനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഈ ഷോയിലും രഞ്ജിനി സംസാരിക്കുന്നുണ്ട്.
രഞ്ജിനിയുടെ വാക്കുകള്‍…..
”നീളം കുറഞ്ഞ ഉടുപ്പിടുന്നതിന്റെ പേരില്‍ ചിത്ര ചേച്ചി എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. കാലിന്‍മേല്‍ കാല്‍ കയറ്റി വെച്ച് റിഹേഴ്‌സലില്‍ ഇരിക്കുമ്പോഴൊക്കെ ചേച്ചി എനിക്ക് മെസേജ് അയക്കും. ‘ലെഗ്‌സ് ഡൗണ്‍’ എന്നായിരിക്കും മെസേജ്. എന്റെ ലൈഫില്‍ എന്നെ കല്യാണം കഴിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹമുള്ളത് ചിത്ര ചേച്ചിക്കാണ്. അമ്മയ്ക്ക് പോലും അത്രയും ആഗ്രഹമില്ല”.
”ഞങ്ങള്‍ കോയമ്പത്തൂരില്‍ ഒരു ഷോയ്ക്ക് പോയതായിരുന്നു. ഡോക്ടേര്‍സിന്റെ കോണ്‍ഫറന്‍സായിരുന്നു. വലിയൊരു റാംപ് കെട്ടിയിട്ടിട്ടുണ്ട്. രഞ്ജിനി ഒരു ചെറിയ സ്‌കേര്‍ട്ടുമിട്ട് റാംപിലേക്ക് നടന്ന് പോകുകയാണ്. റാംപിന്റെ ചുറ്റം ക്യാമറയും പിടിച്ച് കുറേ ആളുകള്‍ നില്‍പുണ്ടായിരുന്നു. എനിക്ക് ടെന്‍ഷനായിട്ട് ഇരിക്കാന്‍ പറ്റുന്നില്ല. ആദരിക്കുന്ന കൂട്ടത്തില്‍ എന്നെ ഒരു പൊന്നാട അണിയിച്ചിരുന്നു. അത് ഞാന്‍ രഞ്ജിനിക്ക് ഉടുപ്പിച്ചുകൊടുത്തു”.ഇതായിരുന്നു ചിത്ര പങ്കുവെച്ച രഞ്ജിനിക്കൊപ്പമുള്ള ഒരു അനുഭവം.