Entertainment

വിജയ് സേതുപതിയുടെ തലൈവന്‍ തലൈവി ആദ്യയാഴ്ച നേടിയത് എത്ര?

വിജയ് സേതുപതിയെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്ത ചിത്രമാണ് തലൈവന്‍ തലൈവി. നിത്യ മേനനാണ് ചിത്രത്തില്‍ നായികയായി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. തലൈവന്‍ തലൈവി ആദ്യയാഴ്ച 25 കോടി രൂപയാണ് നേടിയിരിക്കുന്നത്.

റൊമാന്റിക് കോമഡി ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ആകാശവീരന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. ആകാശവീരന്റെ ഭാര്യ പേരരശിയെയാണ് നിത്യ മേനന്‍ അവതരിപ്പിക്കുന്നത്.

സത്യ ജ്യോതി ഫിലിംസിന്റെ ബാനറില്‍ ടിജി ത്യാഗരാജന്‍ അവതരിപ്പിക്കുന്ന ചിത്രം സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ജി ശരവണന്‍, സായ് സിദ്ധാര്‍ഥ് എന്നിവരാണ് സഹനിര്‍മ്മാണം. ഛായാഗ്രഹണം എം സുകുമാര്‍, കലാസംവിധാനം കെ വീരസമന്‍, എഡിറ്റിംഗ് പ്രദീപ് ഇ രാഘവ്, സ്റ്റണ്ട് മാസ്റ്റര്‍ കലൈ കിങ്‌സണ്‍, കൊറിയോഗ്രഫി ബാബ ഭാസ്‌കര്‍, വരികള്‍ വിവേക്, വസ്ത്രാലങ്കാരം പൂര്‍ണിമ രാമസ്വാമി, കോസ്റ്റ്യൂം കെ നടരാജ്, ഓഡിയോഗ്രഫി എം ആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ അരുണ്‍ എസ് മണി (ഒളി ലാബ്)സ മ്യൂസിക് സൂപ്പര്‍വൈസര്‍ സന്തോഷ് കുമാര്‍, വിഎഫ്എക്‌സ് പ്രൊഡ്യൂസര്‍ ബി ആര്‍ വെങ്കടേഷ്, ഡിഐ പ്രശാന്ത് സോമശേഖര്‍ (നാക്ക് സ്റ്റുഡിയോസ്), സ്റ്റില്‍സ് തേനി മുരുകന്‍, പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, പിആര്‍ഒ നിഖില്‍ മുരുകന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാമദോസ്, എന്‍ മഹേന്ദ്രന്‍, സബ്‌ടൈറ്റില്‍സ് രേഖ്‌സ്, വീഡിയോ അനിമേഷന്‍ എഡിഎഫ്എക്‌സ് സ്റ്റുഡിയോ, ഓഡിയോ ലേബല്‍ തിങ്ക് മ്യൂസിക്.