Celebrities

കുളിമുറിയില്‍ ഒളിഞ്ഞു നോക്കുന്നത് കൗതുകം അല്ല, ആങ്കര്‍ എന്നത് ശമ്പളം വാങ്ങുന്ന തൊഴിലാളി മാത്രമല്ല; ജുവല്‍ മേരി – jewel mary against anchors

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ട രണ്ട് അഭിമുഖങ്ങളെ മുൻനിർത്തി യൂട്യൂബ് ചാനലുകളിലെ അവതാരകരെ വിമര്‍ശിച്ച് നടിയും അവതാരകയുമായ ജുവല്‍ മേരി. ഗൗരവമുള്ള കാര്യങ്ങളെ നിസാരവത്കരിക്കുന്നത് ഫണ്‍ അല്ലെന്നും അവതാരകർ ക്യാമറക് മുന്നിലിരുന്നു പറയുന്ന ഓരോ വാക്കിനും വലിയ വിലയുണ്ടെന്നും താരം ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നു.

‘മണ്ടത്തരം പറയുന്നത് ക്യൂട്ട് അല്ല ! ഗൗരവമുള്ള കാര്യങ്ങളെ നിസാരവത്കരിക്കുന്നത് ഫൺ അല്ല ! തലക്കു വെളിവുള്ള മനുഷ്യർക്കു ഇതിലൊരു ക്യൂരിയോസിറ്റിയും ഇല്ല ! അവതാരകരോടാണ് നിങ്ങൾ ഒരു ക്യാമറക് മുന്നിലിരുന്നു പറയുന്ന ഓരോ വാക്കിനും വലിയ വിലയുണ്ട് .. അത് കേട്ട് മുറിപ്പെടുന്ന മനുഷ്യരുണ്ട് ! ആദ്യത്തെ കുഞ്ഞു മരിച്ചു പോയ കഥയൊക്കെ ഒരു സിനിമ കണ്ട ലാഘവത്തോടെ പറയുമ്പോ ഇതേ കഥ ജീവിതത്തിൽ അനുഭവിച്ച എത്ര സ്ത്രീകളാണ് വീണ്ടും വേദനിക്കുന്നത് ! ഒളിഞ്ഞു നോട്ടത്തിലെ curiosity ഇങ്ങനെ ക്യൂട്ട്നെസ് വാരി എറിഞ്ഞ പ്രൊമോട്ട് ചെയ്യുമ്പോ എത്ര potential ക്രിമിനൽസ് നു ആണ് നിങ്ങൾ വളം വൈകുന്നത് ! ഇനിയും വൈകിയിട്ടില്ല … ബി ബെറ്റർ ഹ്യൂമൻസ് ! നല്ല മനുഷ്യരാവുക ആദ്യം ! ഇച്ചിരെ ഏറെ പറഞ്ഞിട്ടുണ്ട് .. എന്റെ വാക്കുകൾക്കു അല്പം മൂർച്ചയുണ്ട് .. ഇതിനെ ഇനി മയപ്പെടുത്തി പറയാൻ കഴിയില്ല !’ വീഡിയോ പങ്കുവെച്ചുകൊണ്ട് ജുവല്‍ കുറിച്ചു.

നിങ്ങള്‍ വാര്‍ത്താ അവതരാകയായിക്കോട്ടെ, ടെലിവിഷന്‍ അവതാരക ആയിക്കോട്ടെ, എംസി ആയിക്കോട്ടെ, ഇന്റര്‍വ്യുവര്‍ ആയിക്കോട്ടെ. എന്തൊക്കെയാണെങ്കിലും ഈ ജോലി ചെയ്യുമ്പോള്‍ നമ്മുടെ ചോദ്യങ്ങളും ഉദ്ദേശങ്ങളും ടോണുമെല്ലാം ആളുകളെ സ്വാധീനിക്കാന്‍ സാധിക്കുമെന്ന ബോധ്യം വേണം. നമ്മള്‍ ഒരു ജോലി ചെയ്യുമ്പോള്‍ തന്നിരിക്കുന്ന ചോദ്യം എന്താണെന്ന് ഒരു തവണ വായിച്ചു നോക്കുക, അത് ചോദിക്കാന്‍ കൊള്ളില്ല, എന്റെ മനസാക്ഷിയ്ക്ക് നിരക്കാത്തതാണ് എന്ന് പറയാനുള്ള ആര്‍ജവമുണ്ടാകണം. എന്ത് മനുഷ്യരാണ് നിങ്ങളൊക്കെ. മോശം അല്ലേ ഇതൊക്കെ. നിങ്ങളാണ് ക്യാമറയ്ക്ക് മുമ്പിലിരിക്കുന്നത്. എന്താണ് ചോദിക്കാന്‍ പോകുന്നതെന്ന് അറിഞ്ഞിരിക്കണം. ജുവല്‍ പറഞ്ഞു.

വേറൊരു മഹത്തായ ഇന്റര്‍വ്യു. കുളി മുറിയില്‍ ഒളിഞ്ഞു നോക്കാന്‍ പോയപ്പോള്‍ കൗതുകം ആയിരുന്നു, ക്യൂരിയോസിറ്റി ആയിരുന്നു എന്നൊക്കെ. അവനോ വെളിവില്ലാതെ ചെയ്ത ക്രൈമൊക്കെ വിളിച്ച് പറയുന്നു. അതിനെ എങ്ങനെയാണ് ഇത്ര നിസാരവത്കരിക്കാന്‍ സാധിക്കുന്നത്. ആങ്കര്‍ എന്നത് ശമ്പളം വാങ്ങുന്ന തൊഴിലാളി മാത്രമല്ല. നിങ്ങളൊരു വ്യക്തിയാണ്, നിങ്ങള്‍ക്കൊരു വ്യക്തിത്വമുണ്ട്, മനസാക്ഷിയുണ്ട്. ആ ബോധമുണ്ടാകണം. ജുവല്‍ രൂക്ഷമായി തന്നെ വിമർശിച്ചു. നിരവധിപേരാണ് താരം പങ്കുവെച്ച വീഡിയോയ്ക്ക് പിന്തുണയുമായി എത്തുന്നത്.

STORY HIGHLIGHT: jewel mary against youtube channel anchors