രജനികാന്തിനെ നായകനാക്കി ലേകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. കൂലിയിലെ മോണിക്ക എന്ന ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പൂജ ഹെഗ്ഡെ എത്തിയ ഗാനത്തില്‍ വൈറലായത് മലയാളികളുടെ സ്വന്തം സൗബിന്‍ ഷാഹിന്റെ ഡാന്‍സാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ റീലുകളില്‍ ട്രെന്‍ഡിങ് ആയാ ഈ ഗാനത്തില്‍ ഡാന്‍സ് ചെയ്യാന്‍ സൗബിന് ആദ്യം പേടിയുണ്ടായിരുന്നുവെന്ന് പറയുകയാണ് കൊറിയോഗ്രാഫര്‍ സാന്‍ഡി മാസ്റ്റര്‍.എസ് എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തിലാണ് സാന്‍ഡി മാസ്റ്റര്‍ ഇക്കാര്യം പറഞ്ഞത്.
സാന്‍ഡി മാസ്റ്ററിന്റെ വാക്കുകള്‍…..
‘സൗബിന് മോണിക്ക പാട്ടിന് വേണ്ടി നൃത്തം ചെയ്യാന്‍ പേടിയായിരുന്നു. കാരണം ആദ്യമായിട്ടാണ് ഇത്രയും വലിയ ആള്‍ക്കൂട്ടത്തോടൊപ്പം നൃത്തം ചെയ്യുന്നത്. മുമ്പ് അദ്ദേഹം സ്വന്തമായി ചെറിയ ബ്രേക്ക് ഡാന്‍സ് ചെയ്തിരുന്നു. നല്ല റീച്ച് സൗബിന്റെ പെര്‍ഫോമന്‍സിന് ലഭിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഗാനം വൈറലാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. കേരളത്തിലും എല്ലായിടത്തും ട്രെന്‍ഡിങ് ആയതില്‍ സൗബിനും സന്തോഷമുണ്ട്’.
ആഗസ്റ്റ് 14 ന് സിനിമ ആഗോളതലത്തില്‍ റീലീസ് ചെയ്യും.രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം. നാഗാര്‍ജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, ശ്രുതി ഹാസന്‍, റീബ മോണിക്ക ജോണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.