എഎംഎംഎ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ട് പോകുകയാണ്. ആറ് പേർ പ്രസിഡന്റ് സ്ഛാനത്തേക്ക് മത്സരിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കികയാണ് നടനും മന്ത്രിയുമായ കെ.ബി. ഗണേഷകുമാർ. സംഘടനയുടെ തലപ്പത്ത് സ്ത്രീകൾ വരണമെന്നും സ്ത്രീവിരുദ്ധ സംഘടനയാണ് എഎംഎംഎ എന്ന ചർച്ചകളുണ്ടെന്നും അത് മാറണമെന്നും ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു. പ്രമുഖ മാധ്യമത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ…
പുതിയ സാഹചര്യത്തിൽ സ്ത്രീകൾ നയിക്കുന്നതാണ് നല്ലത്. സംഘടനയുടെ തലപ്പത്ത് സ്ത്രീകൾ വരണം, സ്ത്രീവിരുദ്ധ സംഘടനയാണ് എഎംഎംഎ എന്ന ചർച്ചകളുണ്ട്, അത് മാറണം.സാമ്പത്തിക അച്ചടക്കത്തിൽ ഉൾപ്പെടെ കൂടുതൽ ശ്രദ്ധയുണ്ടാകും.
സംഘടനയുടെ പണം ധൂർത്തടിക്കുന്ന കൈകളിലേക്ക് പോകരുത്. ഭൂരിപക്ഷം പേരും ഈ അഭിപ്രായത്തോട് യോജിക്കും എന്നാണ് പ്രതീക്ഷ. നേതൃത്വം വനിതകൾ ഏറ്റെടുക്കണം. പ്രധാന പദവികളിൽ സ്ത്രീകൾ വരണം. ഇനിയൊരു മാറ്റം വരട്ടെ എന്നാണ് മോഹൻലാൽ ഒഴിയുമ്പോൾ പറഞ്ഞത്. ‘അമ്മ’ എന്ന പേര് അന്വർത്ഥമാക്കണം. പ്രമാണിമാർ മാത്രമാണ് മത്സരിക്കുന്നത് എന്ന പ്രചാരണം ഉണ്ടായി.
സംഘടനയിൽ ജനാധിപത്യം ഇല്ലെന്ന പ്രചാരണവും ഉണ്ടായി. സ്ത്രീകൾ നേതൃത്വത്തിൽ വന്നാൽ ഇതിനെല്ലാം പരിഹാരമാകും. സംഘടനയെപ്പറ്റി തെറ്റിധാരണ ഈ സമൂഹത്തിലുണ്ടെന്നും അത് മാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
content highlight: K B Ganeshkumar