Celebrities

‍ഞാനും ഒരു സ്ത്രീയാണ്! തെറ്റ് പറ്റിയതില്‍ മാപ്പ് ചോദിക്കുന്നു; വിവാദ അഭിമുഖത്തിൽ ക്ഷമാപണവുമായി അവതാരിക നെനിഷ | Nainisha Anchor

ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച വീഡിയോ മുഖേനെയാണ് ക്ഷമാപണം നടത്തിയത്

വ്ലോ​​ഗർ തൊപ്പിയുടെ ​ഗ്യാങിലുള്ള മമ്മുവിന്റെ ഇന്റർവ്യു ഇക്കഴിഞ്ഞ ദിവസങ്ങൾ വലിയ ചർച്ചയായിരുന്നു. 16 വയസുള്ളപ്പോൾ കുളിസീൻ കാണുമായിരുന്നെന്നും ചെയ്യാത്ത വൃത്തിക്കേടുകൾ ഒന്നും ഇല്ലായിരുന്നു എന്നുമാണ് മമ്മു ആ അഭിമുഖത്തിൽ പറയുന്നത്.

തുടർന്ന് ഇയാളെയും അത്തരം ചേദ്യങ്ങൾ ചോദിച്ച അവതാരകയ്ക്കെതിരെയും വ്യാപകമായി വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇപ്പോഴിതാ വിഷയത്തിൽ ക്ഷമാപണവുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് നൈനിഷ. ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച വീഡിയോ മുഖേനെയാണ് ക്ഷമാപണം നടത്തിയത്.

നെനിഷയുടെ വാാക്കുകളിങ്ങനെ….

ഞാനൊരു ക്ഷമ ചോദിക്കാനാണ് ഈ വീഡിയോ ചെയ്യുന്നത്. ഒരുപാട് അഭിമുഖങ്ങള്‍ മുന്‍പും ചെയ്തിട്ടുണ്ടെങ്കിലും ഇത്തരം ഒരു അനുഭവം ആദ്യമായാണ് ഉണ്ടാകുന്നത്.

ആ അവസരത്തെ നന്നായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ല. താനും ഒരു സ്ത്രീയാണെന്നും ചെയ്ത് പോയതില്‍ സങ്കടമുണ്ട്, ആ അവസരത്തില്‍ മോശമായി പെരുമാറി. പറ്റിപ്പോയ തെറ്റിന് ഏവരോടും മാപ്പ് ചോദിക്കുന്നു.

content highlight: Nainisha Anchor