Celebrities

ആ ചിത്രത്തിലേക്ക് വരാൻ മഞ്ജു വാര്യർ എതിർപ്പ് കാണിച്ചു; അനുഭവം വെളിപ്പെടുത്തി സംവിധായകൻ സിബി മലയിൽ | Siby Malayil

ചിത്രം തമിഴിലാണ് ആദ്യം പ്ലാന്‍ ചെയ്തിരുന്നതെന്നാണ് അദ്ദേഹം പറയുന്നത്

നിരവധി ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചതിൽ പ്രധാന പങ്കുവഹിച്ച സംവിധായകനാണ് സിബി മലയിൽ. സമ്മർ ഇൻ ബത്‌ലഹേം അദ്ദേഹത്തിന്റെ തൊപ്പിയിലെ പൊൻതൂവലാണ്. ഇപ്പോഴിതാ സിനിമയെകുറിച്ച് തുറന്ന് പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം. ചിത്രം തമിഴിലാണ് ആദ്യം പ്ലാന്‍ ചെയ്തിരുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

വാക്കുകളിങ്ങനെ….

അന്ന് തമിഴില്‍ രഞ്ജിത്തിന്റെ കഥക്ക് ക്രേസിമോഹന്‍ എന്നയാളാണ് തിരക്കഥ ഒരുക്കിയിരുന്നത്. എന്നാല്‍ തമിഴിലേക്ക് വരാന്‍ ആദ്യം വൈമുഖ്യം പ്രകടിപ്പിച്ചെങ്കിലും പിന്നീട് മഞ്ജു സമ്മതിക്കുകയായിരുന്നു.

അങ്ങനെ പ്രഭുവും മഞ്ജുവും ചേര്‍ന്ന ഒരു ഗാനം മദ്രാസില്‍ ചിത്രീകരിച്ചിരുന്നു. പക്ഷേ ആ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളില്‍ തന്നെ നിര്‍മാതാവിന്റെ ചില സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ചിത്രം നിന്നുപോയി.

പിന്നീടാണ് ആ സിനിമ മലയാളത്തില്‍ ചെയ്യുന്നതെന്നും പ്രഭുവിന്റെ റോള്‍ സുരേഷ് ഗോപി ചെയ്യുകയായിരുന്നു. അപ്പോഴേക്കും നായകനൊപ്പം തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മഞ്ജു വളർന്നു.

content highlight: Siby Malayil