Celebrities

എഎംഎംഎ തെരഞ്ഞെടുപ്പ്; ഇത് യുദ്ധമോ പോരാട്ടമോ അല്ല; അമ്മയുടെ മക്കൾ തമ്മിലുള്ള ആരോ​ഗ്യകരമായ മത്സരം; ജ​ഗദീഷ് പറയുന്നു | Jagadheesh

പ്രസിഡന്റ് സ്ഥാനത്തേക്ക് ആറു പേർ ജനവിധി തേടുന്നുണ്ടെന്നാണ് ലഭി്ക്കുന്ന വിവരം

എഎംഎംഎ തെരഞ്ഞെടുപ്പ് ചർച്ചകൾ പുരോ​ഗമിക്കുകയാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് ആറു പേർ ജനവിധി തേടുന്നുണ്ടെന്നാണ് ലഭി്ക്കുന്ന വിവരം. ആരൊക്കെ മത്സരരം​ഗത്ത് നിന്ന് പിന്മാറും എന്നുള്ളത് അന്തിമ സ്ഥാനാർഥി പട്ടിക പുറത്ത് വന്നെങ്കിലേ സാധിക്കുകയുള്ളു.

ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രം​ഗത്ത് വന്നിരിക്കുകയാണ് പ്രസിഡന്റ് സ്ഥാനാർഥി ജ​ഗദീഷ്. അന്തിമ നാമനിർദേശ പട്ടിക വന്നാൽ മാത്രമേ ആരൊക്കെ തമ്മിലാണ് യഥാർഥ മത്സരമെന്ന് പറയാൻ കഴിയൂ എന്നും ഇത് പോരാട്ടമോ യുദ്ധമോ ഒന്നുമല്ല. ‘അമ്മ’യുടെ മക്കള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരമാണെന്നും താരം പറയുന്നു.

നടൻ പറയുന്നതിങ്ങനെ…

അമ്മയില്‍ ആരൊക്കെയാണ് ഭാരവാഹികള്‍ ആകേണ്ടതെന്ന് അംഗങ്ങള്‍ക്ക് വ്യക്തമായ തീരുമാനങ്ങളുണ്ട്. അതനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. ഇത് പോരാട്ടമോ യുദ്ധമോ ഒന്നുമല്ല. അമ്മയുടെ മക്കള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരമാണ്. ശ്വേത എന്നെ വിളിച്ചപ്പോള്‍ ഞാന്‍ അതാണ് പറഞ്ഞത്. സൗഹൃദമത്സരം ആയിരിക്കും. അതില്‍ കൂടുതല്‍, വലിയ പോരാട്ടം നടക്കുന്നു എന്ന രീതിയില്‍ പറയുന്നതിനോട് എനിക്ക് യോജിപ്പില്ല.

കൂടുതല്‍പ്പേര്‍ മത്സരിക്കാന്‍ വരുന്നത് നല്ലതാണ്. അത് സ്വാഗതംചെയ്യപ്പെടേണ്ടതാണ്. 31 വരെ നോമിനേഷന്‍ പിന്‍വലിക്കാന്‍ സമയമുണ്ട്. അതുകഴിയുമ്പോള്‍ മത്സരചിത്രം മാറാന്‍ സാധ്യതയുണ്ട്. അതിനുശേഷമേ ആരൊക്കെ തമ്മിലാണ് യഥാര്‍ഥ മത്സരം എന്ന് പറയാന്‍ കഴിയുകയുള്ളൂ. അവിടെ ചില ധാരണകള്‍ ഉണ്ടായേക്കാം. പരസ്പരധാരണയും വിട്ടുവീഴ്ചയുമുണ്ടായി, സ്ഥാനാര്‍ഥികളുടെ എണ്ണം കുറച്ച് കുറഞ്ഞേക്കാം എന്നാണ് എനിക്ക് തോന്നുന്നത്.

content highlight: Jagadheesh