നടന്‍ വിജയ് സേതുപതിക്കെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി യുവതി. രമ്യ മോഹന്‍ എന്ന സ്ത്രീയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരോപണവുമായി രംഗത്തെത്തിയത്. തന്റെ സുഹൃത്തായ യുവതിയെ വിജയ് സേതുപതി വര്‍ഷങ്ങളായി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് രമ്യ ആരോപിക്കുന്നത്. ഈ പോസ്റ്റ് പിന്നീട് പിന്‍വലിച്ചു
പോസ്റ്റിൽ നിന്നും……..
കോളിവുഡിലെ മയക്കുമരുന്ന്-കാസ്റ്റിങ് കൗച്ച് സംസ്‌കാരം തമാശയല്ല. എനിക്ക് അറിയാവുന്ന, ഇപ്പോള്‍ മീഡിയയില്‍ അറിയപ്പെടുന്നൊരു മുഖമായ പെണ്‍കുട്ടിയെ അവള്‍ക്ക് പരിചിതമില്ലാത്തൊരു ലോകത്തേക്കാണ് വലിച്ചിടപ്പെട്ടത്. അവള്‍ ഇപ്പോള്‍ റീഹാബിലാണ്. മയക്കുമരുന്നും മാനിപ്പുലേഷനും ചൂഷണവും ഇന്‍ഡസ്ട്രിയില്‍ സാധാരണയാണ്.
വിജയ് സേതുപതി കാരവന്‍ ഫേവേഴ്‌സിനായി രണ്ട് ലക്ഷവും 50,000 രൂപ ഡ്രൈവ്‌സിനും വാഗ്ദാനം ചെയ്തു. എന്നിട്ട് സോഷ്യല്‍ മീഡിയയില്‍ പുണ്യാളനായി അഭിനയിക്കുന്നു. ഇയാള്‍ വര്‍ഷങ്ങളോളം ഉപയോഗിച്ചു. ഇത് ഒരു കഥയല്ല. ഒരുപാടുണ്ട്. എന്നിട്ടും മീഡിയ ഇത്തരക്കാരെ പുണ്യാളരായി ആരാധിക്കുകയാണ്. ഡ്രഗ്-സെക്‌സ് നെക്‌സസ് യാഥാര്‍ത്ഥ്യമാണ്. തമാശയല്ല.
content highlight: Vijay Sethupathy