മലയാളത്തിലെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ പ്രത്യേകിച്ച് വിവാദ റോളുകൾ ചെയ്ത് ചലച്ചിത്ര ലോകത്ത് തന്റേതായ സ്ഥാനമുറപ്പിച്ച താരമാണ് നടി ശ്വേതാ മേനോൻ. ഇപ്പോഴിതാ താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷനും നടി നൽകിയിട്ടുണ്ട്.
ഇപ്പോഴിതാ മോഡലിംഗിൽ നിന്ന് സിനിമയിലേക്ക് എത്താനുള്ള കാരണം തുറന്നു പറയുകയാണ് താരം. സിനിമ എന്നതല്ല, പൈസ കിട്ടുമല്ലോ എന്നതാണ് ആദ്യം ആകര്‍ഷിച്ച കാര്യമെന്നും മിസ് ഇന്ത്യ ഒക്കെ ആയിക്കഴിഞ്ഞ ശേഷമാണ് സിനിമയെ ഞാന്‍ ഗൗരവമായി കണ്ട് തുടങ്ങിയതെന്നും ശ്വേത പറയുന്നു. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
ശ്വേതയുടെ വാക്കുകളിങ്ങനെ…
50,000 രൂപയാണ് ആദ്യ സിനിമയ്ക്ക് ലഭിച്ച പ്രതിഫലം. 1991-ലായിരുന്നു അത്. ഞാന്‍ ഭയങ്കര സന്തോഷത്തിലായിരുന്നു. സ്‌കൂള്‍ വെക്കേഷന്‍ സമയം കസിന്‍സ് വരും, ഈ പൈസ വച്ച് അടിച്ചു പൊളിക്കാം എന്നെല്ലാമായിരുന്നു മനസില്‍. സിനിമ എന്നതല്ല, പൈസ കിട്ടുമല്ലോ എന്നതാണ് എന്നെ ആദ്യം ആകര്‍ഷിച്ച കാര്യം.
അല്ലാതെ സിനിമയാണ് എന്റെ മുന്നോട്ടുള്ള കരിയര്‍ എന്ന് ഞാന്‍ ചിന്തിച്ചിട്ട് പോലുമില്ല. 14,15 വയസില്‍ സിനിമയിലെത്തിയ കുട്ടികള്‍ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. അവരൊക്കെ ഭയങ്കര പക്വതയുള്ളവരാണ്. ഞാന്‍ പക്ഷേ എന്റെ ആ സ്‌കൂള്‍ പ്രായത്തില്‍ ഒരു പക്വതയുമില്ലാത്ത പെണ്‍കുട്ടിയായിരുന്നു.
ഒരു മൂന്നുനാല് സിനിമകള്‍ ചെയ്ത്, മിസ് ഇന്ത്യ ഒക്കെ ആയിക്കഴിഞ്ഞ ശേഷമാണ് സിനിമയെ ഞാന്‍ ഗൗരവമായി കണ്ട് തുടങ്ങിയത്.
content highlight: Swetha Menon