മലയാളികളുടെ പ്രിയപ്പെട്ട നടന്‍ പൃഥിരാജിന്റെ ഭാര്യയും നിര്‍മാതാവുമാണ് സുപ്രിയ മേനോന്‍. ഇപ്പോഴിതാ താരത്തിനെതിരെ നിരന്തരമായി അധിക്ഷേപം നടത്തുകയും മോശം കമന്റുകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത ആളെ തന്റെ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് സുപ്രിയ. ക്രിസ്റ്റീന എല്‍ദോ എന്ന വ്യക്തിയാണ് കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹ മാധ്യമങ്ങളിലൂടെ ഫേക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി തനിക്കെതിരെ വ്യക്തി അധിക്ഷേപം നടത്തുന്നതെന്ന് സുപ്രിയ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
സുപ്രിയയുടെ കുറിപ്പ് ഇങ്ങനെ…….
‘ഇത് ക്രിസ്റ്റീന എല്‍ദോ. എന്നെക്കുറിച്ച് എന്തെങ്കിലും പോസ്റ്റ് ചെയ്യുന്ന അക്കൗണ്ടിലെല്ലാം മോശമായ കമന്റ് ചെയ്യുന്നതാണ് ഇവരുടെ പ്രധാന ജോലി. ഇവര്‍ നിരന്തരം വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും അത് വഴി പോസ്റ്റുകള്‍ ഇടുകയും ഞാന്‍ അവരെ കണ്ടെത്തി ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നത് ഒരു സ്ഥിരം പരിപാടിയാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവര്‍ ആരാണെന്ന് ഞാന്‍ കണ്ടെത്തിയിരുന്നു. പക്ഷെ അവര്‍ ഒരു ചെറിയ മകനുള്ളതിനാല്‍ പരാതിപ്പെടേണ്ട എന്ന് കരുതി വിട്ടു. ഇവര്‍ ഇപ്പോള്‍ ഇട്ടിരിക്കുന്ന ഫില്‍റ്റര്‍ പോലും 2018 മുതല്‍ ഇവര്‍ ഉള്ളില്‍ സൂക്ഷിച്ചിരിക്കുന്ന വെറുപ്പും എനിക്ക് നേരെ തുപ്പുന്ന വൃത്തികേടും മറയ്ക്കാന്‍ കഴിയില്ല’.
ഇതിന് മുന്‍പും സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരമായി അധിക്ഷേപിച്ചയാളെ കണ്ടെത്തിയതായി സുപ്രിയ മേനോന്‍ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്തിരുന്നു.