എഎംഎംഎ തെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാകുന്നതിനിടിയിൽ നടൻ ബാബുരാജിനെതിരെ വിജയ് ബാബു.ബാബുരാജ് ഇത്തവണ അമ്മയുടെ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്നും തനിക്കെതിരെ ആരോപണമുയർന്നപ്പോൾ താനും മാറിനിന്നിട്ടുണ്ടെന്നും വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൽ നിന്നും….
എനിക്കെതിരെ ആരോപണമുയർന്നപ്പോൾ ഞാൻ മാറിനിന്നു. ബാബുരാജ് ഇത്തവണ അമ്മയുടെ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണം, കാരണം അദ്ദേഹത്തിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. അദ്ദേഹം സത്യങ്ങൾ എല്ലാം തെളിയിച്ച് തിരിച്ചുവരട്ടെ.
താങ്കളെപ്പോലെ സംഘടനയെ നയിക്കാൻ കാര്യക്ഷമതയുള്ള മറ്റനേകം ആളുകൾ ഉള്ളപ്പോൾ തുടരാനുള്ള തിടുക്കം ഞാൻ ചർച്ച ചെയ്യുന്നില്ല. ഏതൊരു വ്യക്തിയേക്കാളും വലുതാണ് സംഘടന, അത് ശക്തമായി നിലനിൽക്കും.
ബാബുരാജ് ദയവായി ഇത് വ്യക്തിപരമായി എടുക്കരുത്. ഒരു മാറ്റത്തിനായി ഇത്തവണ നേതൃത്വം സ്ത്രീകൾ ഏറ്റെടുക്കട്ടെ എന്നും ഞാൻ വിശ്വസിക്കുന്നു.
content highlight: Vijay Babu