വളരെ ചുരുങ്ങിയ സമയം കൊണ്ട് പാന്‍ ഇന്ത്യന്‍ ലെവല്‍ ശ്രദ്ധ നേടിയ സംവിധായകനാണ് ലോകേഷ് കനകരാജ്. വിജയ്, കാര്‍ത്തി, കമല്‍ ഹാസന്‍, രജനികാന്ത് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം ലോകേഷ് സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ നടന്‍ സൂര്യക്കൊപ്പം വര്‍ക്ക് ചെയ്യണമെന്ന ആഗ്രഹം തുറന്ന് പറയുകയാണ് ലോകേഷ്.
ലോകേഷിന്റെ വാക്കുകള്‍…..
‘സൂര്യ സാറിന്റെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. 2000 – 2006 കാലഘട്ടത്തില്‍ ഞങ്ങള്‍ ഏറ്റവും കൂടുതല്‍ തിയേറ്ററില്‍ പോയി കണ്ടത് സൂര്യ സാറിന്റെ സിനിമകളാണ്. ആ സമയത്ത് അദ്ദേഹത്തിന്റേതായി വന്ന കാഖ കാഖ, പിതാമഹന്‍, മായാവി, ആയുധ എഴുത്ത് തുടങ്ങിയ സിനിമകളൊക്കെ ഹിറ്റായിരുന്നു. പക്ഷെ എനിക്കും അദ്ദേഹത്തിനും ഇപ്പോഴത്തെ കമ്മിറ്റ്‌മെന്റ് എല്ലാം കഴിഞ്ഞു ഫ്രീ ആയാല്‍ മാത്രമേ ഒരു സിനിമയ്ക്കായി ഒന്നിക്കാന്‍ കഴിയൂ’.
Exclusive : " Among the many who wish to work with @Suriya_offl sir & I'm also one of them ! During my 2000s era, it was mostly his films that we watched in theatres like Kaakha Kaakha, Aayutha Ezhuthu, Pithamagan, Maayavi & more. So believe the right time will come for this to… pic.twitter.com/le42j9GpbP
— Suriya Fans Trends (@Trendz_Suriya) July 28, 2025
രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന കൂലിയാണ് ഇനി പുറത്തിറങ്ങാനുള്ള ലോകേഷ് ചിത്രം. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം.
നാഗാര്‍ജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിന്‍ ഷാഹിര്‍, ശ്രുതി ഹാസന്‍, റീബ മോണിക്ക ജോണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് കൂലിയുടെ സംഗീത സംവിധാനം.