എഎംഎംഎ തെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാകുകയാണ്. ആറ് പേർ മോഹൻലാൽ ഒഴിഞ്ഞ പ്രസിഡന്റ് സ്ഥാനത്തിനു വേണ്ടി നോമിനേഷൻ നൽകി രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി ശ്വേതാ മേനോനെ പ്രസിഡന്റ് ആക്കാനുള്ള താരത്തിന്റെ തീരുമാനത്തെ പ്രശംസിച്ച് നിർമാതാവ് സാന്ദ്ര തോമസ് രംഗത്ത് വന്നിരിക്കുകയാണ്. ജഗദിഷിന്റെ നിലപാട് പുരോഗമനപരം എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് പ്രതികരണം.
കുറിപ്പിൽ നിന്നും…….
ജഗദിഷിന്റെ നിലപാട് പുരോഗമനപരം
കലുഷിതമായ അമ്മയുടെ സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജഗതീഷ് എടുത്ത നിലപാട് പുരോഗമനപരവും സ്വാഗതാർഹവുമാണ് , അതിൽ സ്വയം സ്ഥാനാര്ഥിത്വത്തിൽ നിന്ന് പിൻവാങ്ങി സ്ത്രീകൾ നേതൃത്വത്തിലേക്ക് വരട്ടെ എന്ന സമീപനം എടുത്തു പറയേണ്ടതും ചരിത്രത്തിൽ വെള്ളിവെളിച്ചം പോലെ തിളങ്ങി നിൽക്കുന്നതുമാണ് .
പുരോഗമനപരം എന്ന് പറഞ്ഞാൽ മാത്രം പോരാ അത് പ്രവർത്തികമാക്കുമ്പോൾ ആണ് വ്യക്തികൾ തിളക്കമുള്ളതായി മാറുന്നത്.
content highlight: Sandra Thomas