വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം തന്നൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിങ്ഡം. ചി്തരം ജൂലൈ 31 ന് പുറത്തിറങ്ങും. ചിത്രത്തെക്കുറിച്ച് സംഗീത സംവിധായകന്‍ അനിരുദ്ധ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുകയാണ്. ഈ ചിത്രം വിജയ് ദേവരകൊണ്ടയുടെ കരിയറിലെ ഒരു നാഴികക്കല്ലായി മാറുമെന്നുമാണ് സിനിമയുടെ പ്രീ റിലീസ് ഇവന്റില്‍ അനിരുദ്ധ് പറഞ്ഞത്.
അനിരുദ്ധിന്റെ വാക്കുകള്‍…
‘എന്റെ സ്റ്റുഡിയോയില്‍ ഒരുപാട് സിനിമകളുടെ വര്‍ക്കുകള്‍ തുടര്‍ച്ചായി ഇങ്ങനെ നടക്കുകയാണ്. സാധാരണയായി ഒരു സിനിമയുടെ റിലീസിന് അഞ്ച് ദിവസം മുന്‍പ് ഒരു സിനിമയുടെ ഹീറോ നമ്മളെ വിളിച്ച് അത് റെഡി ആയോ ഇത് റെഡി ആയോ എന്നൊക്കെയാണ് ചോദിക്കുന്നത്. എന്നാല്‍ വിജയ് എനിക്ക് മെസ്സേജ് അയച്ചത് നിങ്ങള്‍ നന്നായി ഉറങ്ങണം റസ്റ്റ് എടുക്കണം കാരണം അതാണ് പ്രധാനം എന്നാണ്. വിജയ് ദേവരകൊണ്ടയുടെ നല്ല മനസിനെയാണ് അത് സൂചിപ്പിക്കുന്നത്. കിങ്ഡം ഞാന്‍ കണ്ടു. ഉറപ്പായും ഈ സിനിമ വിജയ്യുടെയും എന്റെയും ഗൗതമിന്റെയും കരിയറിലെ ഒരു നാഴികക്കല്ലായി മാറുമെന്ന് എനിക്ക് ഉറപ്പാണ്’.
I have seen #Kingdom film & assuring you, that “THIS IS GOING TO BE A MILESTONE FILM” in all our career 🔥
– Anirudh ❤️
— Venkatramanan (@VenkatRamanan_) July 28, 2025
സിനിമയുടെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒരു പക്കാ ആക്ഷന്‍ ചിത്രമാകും കിങ്ഡം എന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. ഒരു മിഷന്റെ ഭാഗമായി പൊലീസ് ഓഫീസര്‍ ആയ വിജയ് ദേവരകൊണ്ടയുടെ കഥാപാത്രം ഒരിടത്ത് എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. അനിരുദ്ധിന്റെ ബിജിഎം ആണ് ട്രൈയ്‌ലറിലെ ഹൈലൈറ്റ്. മലയാളി നടന്‍ വെങ്കിടേഷും സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ എത്തിക്കുന്നത്.