2025-ലെ ബുക് ബ്രഹ്‌മ സാഹിത്യപുരസ്‌കാരത്തിന് അർഹയായി എഴുത്തുകാരി കെ.ആര്‍. മീര. രണ്ട് ലക്ഷംരൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ബെംഗളൂരു സെന്റ് ജോണ്‍സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ബുക് ബ്രഹ്‌മ സാഹിത്യോത്സവത്തിന്റെ സമാപനദിവസം പുരസ്‌കാരം സമ്മാനിക്കും.
ഓഗസ്റ്റ് എട്ട് മുതല്‍ 10 വരെയാണ് ഈ സാഹിത്യോത്സവം നടക്കുക. ദക്ഷിണേന്ത്യന്‍ സാഹിത്യത്തിന് അമൂല്യമായ സംഭാവനകള്‍ നല്‍കിയ എഴുത്തുകാര്‍ക്കുള്ള അംഗീകാരമായി നല്‍കിവരുന്ന പുരസ്‌കാരമാണ് ബുക് ബ്രഹ്‌മ സാഹിത്യപുരസ്‌കാരം.
STORY HIGHLIGHT: kr meera brahma sahithya puraskara 2025