എഎംഎംഎ തെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാകുകയാണ്. പലവിധമാളുകൾ സ്ഥാനമാനങ്ങൾക്ക് വേണ്ടി കലഹിക്കുകയാണ്. ശ്വേതാ മേനോൻ ഉൾപ്പടെ ആറു പേരാണ് മത്സര രംഗത്തുള്ളത്.
എന്നാൽ മത്സരത്തിൽ നിന്ന് പിന്മാറി ശ്വേതയെ പ്രസിഡന്റാക്കാനുള്ള ജഗദീഷിന്റെ നീക്കത്തിനെതിരെ പ്രശംസയും വിമർശനവും ഒരുപോലെ ലഭിക്കുകയാണിപ്പോൾ. ഇപ്പോഴിതാ ജഗദീഷിനെ പരിഹസിച്ച് സംവിധായകനും നടനുമായ എംഎ നിഷാദ് രംഗത്ത് വന്നിരിക്കുകയാണ്. അയ്യോ അച്ഛാ പോകല്ലേ’ മണക്കുന്നു. എന്തരോ എന്തൊ എന്നാണ് നിഷാദിന്റെ പ്രതികരണം.
നിഷാദിന്റെ വാക്കുകൾ…..
അത് ശരി, അണ്ണനങ്ങ് പിൻമാറിയാൽ പോരെ? എന്തിനാണ് മമ്മൂക്കയുടേയും, ലാലേട്ടന്റെയും സമ്മതം? അവരോട് ചോദിച്ചിട്ടാണോ അണ്ണൻ പത്രിക നൽകിയത്? ഒരു അക്കാദമിക് ഇന്ററസ്റ്റ് അതു കൊണ്ട് ചോദിച്ചതാ. തെറ്റുണ്ടെങ്കിൽ മാപ്പാക്കണം. ‘അയ്യോ അച്ഛാ പോകല്ലേ’ മണക്കുന്നു. എന്തരോ എന്തൊ.
content highlight: AMMA Election