ഒരു കാലത്ത് മലയാളത്തിലെ മുൻ നിര നായകർക്കൊപ്പം നിലകൊണ്ട നടനായിരുന്നു ജയറാം. എന്നാൽ ഒരു സമയത്തിന് ശേഷം മലയാള സിനിമയിൽ നിന്ന് തന്നെ താരം വിട്ടു നിൽക്കുന്ന സാഹചര്യമുണ്ടായി. ഇൻഡസ്ട്രിയിലുണ്ടെന്ന് കാണിക്കാനായി ഇടയ്ക്ക് ഒന്നോ രണ്ടോ സിനിമകൾ മാത്രമാണ് താരം ചെയ്തിരുന്നത്.
എവർഗ്രീൻ ഹിറ്റുകൾ കൈകാര്യം ചെയ്ത താരത്തിന്റെ ഈ വിട്ടുനിൽക്കൽ സിനിമാ ആരാധകരെയും ഒരു പരിധിവരെ നിരാശപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ ഇതിന് പിന്നിലെ കാരണം തുറന്നു പറയുകയാണ് ജയറാം.
ജയറാമിന്റെ വാക്കുകൾ……
ഞാൻ ഒരു മലയാളം സിനിമ ചെയ്തിട്ട് ഒന്നര വര്‍ഷത്തിലേറെയായി. എബ്രഹാം ഓസ്ലർ എന്ന സിനിമയാണ് അവസാനം ചെയ്തത്. അതിന് ശേഷം എന്തുകൊണ്ട് ഒരു മലയാളം ചിത്രം ചെയ്യുന്നില്ലെന്ന് ആളുകൾ ചോദിക്കാറുണ്ട്. മറ്റൊന്നും കൊണ്ടല്ല. മനസിന് 100% തൃപ്തി തരുന്ന സ്‌ക്രിപ്റ്റ് വരാത്തതു കൊണ്ടു മാത്രമാണ്.
ആ ഇടവേളകളില്‍ കന്നഡ, തമിഴ്, തെലുങ്ക് മുതലായ മറ്റ് ഭാഷകളില്‍ നിന്ന് അപ്രധാനമല്ലാത്ത, എന്നാല്‍ നായകതുല്യമല്ലാത്ത ഒരുപാട് ഓഫറുകൾ വന്നു. ഓഫറുകൾ വരുന്നുണ്ട്. പക്ഷേ ഹെൽത്തിയായിട്ടുള്ള ഒന്ന് വരുന്നില്ല. മലയാളത്തിൽ നല്ലൊരു സിനിമയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു. അങ്ങനെയാണ് ജൂഡ് ആന്റണി ജോസഫ് ആശകൾ ആയിരം സിനിമയുടെ സ്ക്രിപ്റ്റുമായി എത്തുന്നത്.
content highlight: Actor Jayaram