സുരേഷ് ഗോപിയുടെ മകൻ മാധാവാണ് കുറച്ചു നാളുകളായി സോഷ്യൽ മീഡിയയ്ക്ക് ഇര. താരത്തിന്റെ ഈ അടുത്തായി ഇറങ്ങിയ ചിത്രത്തിലെ എന്തിനാടാ കൊന്നിട്ട് എന്ന് തുടങ്ങുന്ന സംഭാഷണ ഭാഗമാണ് ട്രോളാക്കി മാറ്റിയിരിക്കുന്നത്.
കുമ്മാട്ടിക്കളി എന്ന ചിത്രത്തിലെ ഈ വേഷത്തിന്റെ പ്രകടനത്തിനെതിരെ പ്രമുഖ ട്രോളന്മാരും റിവ്യൂവേഴ്സും രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇവർക്കെതിരെ ഇപ്പോൾ രംഗത്ത് വന്നിരിക്കുതയാണ് നടി ലെന. ഒരാളെ ആദ്യ സിനിമയിൽ തന്നെ ട്രോൾ ചെയ്ത് നശിപ്പിക്കരുതെന്നും അവൻ നന്നായി ഹാർഡ് വർക്ക് ചെയ്യുന്നുണ്ടെന്നും ലെന പറയുന്നു.
ലെനയുടെ വാക്കുകളിൽ നിന്നും…..
മാധവിന്റെ ആദ്യ സിനിമയാണ് കുമ്മാട്ടിക്കളി. ഒരാളെ ആദ്യ സിനിമയിൽ തന്നെ ട്രോൾ ചെയ്ത് നശിപ്പിക്കരുത്. ഇനി അഭിനയിക്കാൻ ധൈര്യം കാണിക്കരുത് എന്ന നിലയിൽ ട്രോൾ ചെയ്യുന്നത് ശരിയല്ല. അവൻ നന്നായി ഹാർഡ് വർക്ക് ചെയ്യുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.
സിനിമയെക്കുറിച്ച് പഠിക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ് മാധവ്. കുറച്ചുകൂടി ബോൾഡ്‌നെസ് വന്നിട്ടായിരിക്കും മാധവ് തിരിച്ചുവരിക. മാധവിന് താത്‌പര്യം ഉണ്ടെങ്കിൽ അവൻ ഇനിയും അവന്റെ സ്‌കിൽസ് പോളിഷ് ചെയ്തുവരും. ആദ്യ സിനിമയിൽ തന്നെ എല്ലാവരും ഹൃത്വിക് റോഷൻ ആകണമെന്നില്ല.
content highlight: Actress Lena