പൃഥ്വിരാജിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് ചിത്രമായിരുന്നു മുംബൈ പൊലീസ്. പൃഥ്വിരാജ് സ്വവര്‍ഗാനുരാഗിയായി അഭിനയിച്ച സിനിമ അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ച് തുറന്ന് പറയുകയാണ് നടന്‍. നയന്‍സെന്‍സ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
നടന്റെ വാക്കുകള്‍…..
‘ഞാന്‍ എന്റെ ബോധ്യത്തെ പിന്തുടരുന്ന വ്യക്തിയാണ്, എന്റെ ഇഷ്ടങ്ങളെ പിന്തുടരുന്നു, അത്രമാത്രം. മുംബൈ പൊലീസ് സിനിമയെ സംബന്ധിച്ചിടത്തോളം സംവിധായകനും എഴുത്തുകാരും ഞാനും ആ സിനിമ വികസിപ്പിക്കുകയായിരുന്നു. തിരക്കഥയില്‍ ഞങ്ങളെല്ലാവരും കുടുങ്ങിപ്പോയ ഒരു ഘട്ടത്തിലെത്തി, അവിടെ നിന്ന് അത് എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു.
പിന്നെ, രണ്ട് മാസങ്ങള്‍ക്ക് ശേഷം, രാത്രി വൈകി, സംവിധായകന്‍ റോഷന്‍ എന്നെ വിളിച്ചു, ഈ സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യുമെന്ന് പറഞ്ഞിരുന്ന കാര്യം എന്നെ ഓര്‍മിപ്പിച്ചു. അതില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന് ചോദിച്ചു. അതെ എന്ന് ഞാന്‍ മറുപടി നല്‍കി. അദ്ദേഹം എന്തോ ഒരു ട്വിസ്റ്റ് കരുതി വെച്ചിരുന്നു. ഞങ്ങള്‍ നേരില്‍ കണ്ടു സംസാരിച്ചു. അദ്ദേഹം എന്നോട് ക്ലൈമാക്‌സിലെ ട്വിസ്റ്റ് പറഞ്ഞു. ഞാന്‍ ശരിക്കും ഞെട്ടി. അദ്ദേഹത്തോട് പിന്നീട് ഞാന്‍ പറഞ്ഞു, ഇത് കേട്ട് ഞാന്‍ ഞെട്ടിയത് പോലെ പ്രേക്ഷകര്‍ക്കും ഒരേ പ്രതികരണമുണ്ടെങ്കില്‍, സിനിമ വര്‍ക്ക് ആകും എന്ന്’.
‘അന്നത്തെ കാലത്ത് മുംബൈ പോലീസിലെ അത്തരമൊരു കഥാപാത്രം ഒരു നടന്‍ ചെയ്യുന്നതിലെ യഥാര്‍ഥ വെല്ലുവിളി എന്നുപറഞ്ഞാല്‍ മുഖ്യധാരയില്‍ ഒരു നായക കഥാപാത്രം സ്വവര്‍ഗാനുരാഗിയെ അവതരിപ്പിക്കുന്നു എന്നതുമാത്രമല്ല, ആ കഥാപാത്രത്തെ അവതരിപ്പിച്ച രീതി തന്നെയായിരുന്നു. ഒരു മുഖ്യധാര സിനിമയില്‍ ഗേ കഥാപാത്രത്തെ എങ്ങനെയാണോ അവതരിപ്പിച്ചിരുന്നത് അങ്ങനെയൊരു കഥാപാത്രമായിരുന്നില്ല അത്. സ്വര്‍വര്‍ഗാനുരാഗിയായ അങ്ങേയറ്റം പൗരുഷം കാണിക്കുന്ന ആല്‍ഫ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ആ കഥാപാത്രം. അത് യഥാര്‍ഥത്തില്‍ സ്വാഭാവിക രീതിക്ക് വിരുദ്ധമായിരുന്നു, അതൊരു വിപ്ലവകരമായ ചിത്രമായിരിക്കുമെന്ന് ഞാന്‍ കരുതി – അത് അങ്ങനെ തന്നെയായിരുന്നു’.