വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം തന്നൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിങ്ഡം. ചിത്രം ജൂലൈ 31 ന് പുറത്തിറങ്ങും. ഇപ്പോഴിതാ സിനിമയുടെ പ്രീ റീലീസ് ഇവന്റില്‍ നടന്‍ സൂര്യയെക്കുറിച്ച് വിജയ് ദേവകൊണ്ട പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആകുന്നത്.
നടന്റെ വാക്കുകള്‍……
‘കിങ്ഡം ടീസര്‍ പുറത്തിറക്കി ഡബ്ബ് ചെയ്ത സൂര്യ അണ്ണനോട് ഞാന്‍ നന്ദി പറയണം. എന്റെ സംവിധായകന് സൂര്യയുടെ ശബ്ദം വേണം, പക്ഷേ എനിക്ക് സഹായം ചോദിക്കാന്‍ ഇഷ്ടമല്ല. മനസില്ലാ മനസോടെ ഞാന്‍ അദ്ദേഹത്തെ വിളിച്ചു. ഇല്ല എന്ന് പറയാന്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, പക്ഷേ അദ്ദേഹം എനിക്ക് വേണ്ടി ചെയ്യുമെന്ന് പറഞ്ഞു’.
"I've to thank #Suriya Anna, as he released & dubbed for #Kingdom teaser🎙️. My director wanted Suriya Anna voice, but i don't like asking favours🫰. Unwillingly asked Suriya Anna & asked to say 'No', but he said that he'll do for me♥️"
– #VijayDevarakondapic.twitter.com/n0qM4elfq7— AmuthaBharathi (@CinemaWithAB) July 29, 2025
രണ്ട് ലുക്കില്‍ പക്കാ മാസ് റോളിലാണ് വിജയ് സിനിമയില്‍ എത്തുന്നത്. ഒരു പക്കാ ആക്ഷന്‍ ചിത്രമാകും കിങ്ഡം എന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. അനിരുദ്ധിന്റെ ബിജിഎം ആണ് ട്രൈയ്‌ലറിലെ ഹൈലൈറ്റ്. മലയാളി നടന്‍ വെങ്കിടേഷും സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ എത്തിക്കുന്നത്.