AMMA തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി നടന്‍ ബാബുരാജ്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നല്‍കിയ നാമ നിര്‍ദ്ദേശപത്രിക നടന്‍ പിന്‍വലിക്കും. തനിക്കെതിരെ വന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സരിത എസ് നായരുടെ പരാതി ഇതിന്റെ ഭാഗമാണെന്നും ബാബുരാജ് പ്രതികരിച്ചു.
ബാബുരാജിന്റെ വാക്കുകള്‍…..
‘തനിക്കെതിരെ വന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. സരിത എസ് നായരുടെ പരാതി ഇതിന്റെ ഭാഗമാണ്. മോഹന്‍ലാലിന്റെ പേര് വലിച്ചിഴച്ചതില്‍ വേദനയുണ്ട്. നടന്‍ സുരേഷ് കൃഷ്ണയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്’.
ജനല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജിന്റെ പേര് ഉയര്‍ന്ന് വന്നതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ലൈംഗിക ആരോപണത്തിന് വിധേയനായ നടന്‍ ബാബുരാജ് മത്സരിക്കരുത് എന്ന പ്രതികരണവുമായി നടി മാല പാര്‍വതി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. നടനും നിര്‍മാതാവുമായ വിജയ് ബാബുവും ബാബുരാജ് മത്സരിക്കുന്നതിനെ എതിര്‍ത്തിരുന്നു.
















