വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം തന്നൂരി സംവിധാനം ചെയ്ത ചിത്രമാണ് കിങ്ഡം. ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തി. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. വിജയ് ദേവരകൊണ്ടയുടെ കംബാക്ക് ആണ് സിനിമ എന്നാണ് അഭിപ്രായങ്ങള്‍.
https://twitter.com/YoursNGK11/status/1950764041179214199
അനിരുദ്ധിന്റെ മ്യൂസിക്കിനും പശ്ചാത്തലസംഗീതത്തിനും കയ്യടികള്‍ ലഭിക്കുന്നുണ്ട്. ചിത്രത്തിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്താന്‍ അനിരുദ്ധിന് സാധിച്ചെന്നും ഇന്റെര്‍വെല്ലിനോട് അടുക്കുമ്പോള്‍ അദ്ദേഹം ഗംഭീര മ്യൂസിക് ആണ് ചെയ്തിരിക്കുന്നതെന്നും കമന്റുകളുണ്ട്. സിനിമയുടെ രണ്ടാം പകുതിയേക്കാള്‍ ആദ്യ പകുതി മികച്ച് നില്‍ക്കുന്നു എന്ന് പലരും അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. സിനിമയുടെ തമിഴ് പതിപ്പിനും നല്ല അഭിപ്രായങ്ങളാണ് വരുന്നത്.
https://twitter.com/IdedhoBagundhey/status/1950702666587263061
ആഗോള തലത്തില്‍ നിന്നും 15 കോടിയാണ് ഈ വിജയ് ദേവരകൊണ്ട ചിത്രം പ്രീ സെയില്‍ വഴി നേടിയത്. ഇത് തെലുങ്കിലെ ടൈര്‍ 2 താരങ്ങളിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കളക്ഷന്‍ ആണ്. 17 കോടിയുമായി നാനി ചിത്രം ഹിറ്റ് 3 ആണ് മുന്നില്‍. കിങ്ഡം ആഗോള തലത്തില്‍ വമ്പന്‍ ഓപ്പണിങ് തന്നെ നേടുമെന്നാണ് കണക്കുകൂട്ടല്‍. മലയാളി നടന്‍ വെങ്കിടേഷും സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ എത്തിക്കുന്നത്.
















