സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി വരാനിരിക്കുന്ന ചിത്രമാണ് പരം സുന്ദരി. ചിത്രത്തിന്റെ റിലീസ് ജൂലൈ 25നായിരിക്കും എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ റിലീസ് നീളും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രം ഓഗസ്റ്റ് 29 നായിരിക്കും തിയറ്ററുകളില്‍ എത്തുക എന്നാണ് പുതിയ പ്രഖ്യാപനം.
ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് തുഷാര്‍ ജലോട്ട ആണ്. ജാന്‍വി കപൂര്‍ ആണ് ചിത്രത്തില്‍ നായിക വേഷത്തിലൈത്തുന്നത്. ചിത്രത്തിന്റെ നിര്‍മാണം ധര്‍മ പ്രൊഡക്ഷന്‍സാണ്. വിതരണം നിര്‍വഹിച്ചിരിക്കുന്നത് എഎ ഫിലിംസാണ്.
ദിഷാ പഠാണിയും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ രോണിത് റോയ് തനുജ്, സണ്ണി ഹിന്ദുജ, എസ് എം സഹീര്‍, ചിത്തരഞ്ജന്‍ ത്രിപതി, ഫാരിദാ പട്ടേല്‍ മിഖൈലല്‍ യവാള്‍ക്കര്‍ എന്നിവരും താരങ്ങളായി ഉണ്ടായിരുന്നു.
















