ഇന്ത്യന്‍ ബോക്‌സ് ഓഫീസ് പോലെ തന്നെ ഓവര്‍സീസ് കളക്ഷനും സിനിമകളുടെ വിജയപരാജയങ്ങളില്‍ വലിയ സ്ഥാനമുണ്ടാകാറുണ്ട്. ഇപ്പോഴിതാ 2025 ല്‍ ഇതുവരെ ഓവര്‍സീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്.
പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രം ‘എമ്പുരാന്‍’ ആണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. ഓവര്‍സീസില്‍ നിന്ന് ചിത്രം 16.90 മില്യണ്‍ ഡോളറാണ് നേടിയത്. 265 കോടിയാണ് എമ്പുരാന്റെ ആഗോള കളക്ഷന്‍. 325 കോടിയാണ് ചിത്രം ആഗോള ബിസിനസിലൂടെ നേടിയത്. മലയാളം കണ്ട ഏറ്റവും വലിയ ബഡ്ജറ്റിലാണ് എമ്പുരാന്‍ ഒരുങ്ങിയത്.
ഏവരെയും ഞെട്ടിച്ചുകൊണ്ട് ഒരു റൊമാന്റിക് ബോളിവുഡ് ചിത്രമാണ് രണ്ടാം സ്ഥാനം നേടിയിരിക്കുന്നത്. മോഹിത് സൂരി ഒരുക്കിയ ‘സൈയാരാ’ ആണ് മോഹന്‍ലാലിന്റെ തുടരുമിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുന്നത്. ഇതുവരെ 11 മില്യണ്‍ ഡോളറാണ് സിനിമയുടെ സമ്പാദ്യം. വിജയകരമായി പ്രദര്‍ശനം തുടരുന്ന സിനിമയുടെ കളക്ഷന്‍ ഇനിയും കൂടുമെന്നാണ് കണക്കുകൂട്ടല്‍.
404 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം 318 കോടി ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം പുറത്തുവന്ന ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍ ചിത്രങ്ങളെയെല്ലാം സൈയാരാ ഇതിനോടകം മറികടന്നു. തരുണ്‍ മൂര്‍ത്തി ഒരുക്കിയ ‘തുടരും’ ആണ് മൂന്നാം സ്ഥാനത്ത്. 11 മില്യണ്‍ ഡോളറാണ് സിനിമയുടെ നേട്ടം. കേരളത്തില്‍ നിന്നും 50 കോടി ഷെയര്‍ നേടുന്ന ആദ്യ മലയാള സിനിമ കൂടിയാണ് തുടരും.
https://x.com/AbGeorge_/status/1950566184513888722
വിക്കി കൗശല്‍ നായകനായി എത്തിയ ബോളിവുഡ് ചിത്രം ‘ഛാവ’യാണ് നാലാം സ്ഥാനം നേടിയിരിക്കുന്നത്. 10.25 മില്യണ്‍ ഡോളറാണ് ‘ഛാവ’യുടെ നേട്ടം. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 557 കോടിയാണ് സിനിമ നേടിയത്.
















