മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കിയ നടിയാണ് വിന്‍സി അലോഷ്യസ്. ടെലിവിഷൻ ഷോകളിലൂടെ സിനിമ രംഗത്തേക്ക് കടന്ന് വന്ന താരം ഇപ്പോഴിതാ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന സിനിമയിൽ ലഭിച്ച അവസരം നഷ്ടപ്പെടുത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ്. ആ സിനിമ ആദ്യം നടി വിന്‍സി അലോഷ്യസിനെയും തേടി എത്തിയിരുന്നു. എന്നാല്‍ താൻ അതിലെ അവസരം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു എന്ന് നടി പറഞ്ഞു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
വിൻസി പറയുന്നതിങ്ങനെ….
രേഖ സിനിമ ചെയ്ത ശേഷമാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന സിനിമയുടെ കഥ കേള്‍ക്കുന്നത്. കാന്‍ ഫെസ്റ്റിവലില്‍ അംഗീകാരം ലഭിക്കാന്‍ സാധ്യതയുള്ള സിനിമയാണെന്ന് സൂചനയുണ്ടായിരുന്നു. ഇന്റിമേറ്റ് സീനുകള്‍ ഉള്ളതിനാല്‍ ചെയ്യേണ്ടെന്ന് തോന്നി. രേഖയിലും അത്തരം സീനുകളുണ്ടായിരുന്നു. മാത്രവുമല്ല ആ സമയത്ത് അല്പം അഹങ്കാരം തലയ്ക്ക് പിടിച്ചിരുന്നു. പിന്നീട് ആ സിനിമ വലിയ അംഗീകാരങ്ങള്‍ നേടിയപ്പോള്‍ കൈവിട്ടു കളഞ്ഞല്ലോയെന്ന് തോന്നി. പറഞ്ഞിട്ട് കാര്യമില്ല. ഓരോ അരിമണിയിലും അതിന് അര്‍ഹരായവരുടെ പേര് എഴുതി വെച്ചിട്ടുണ്ടല്ലോ.
content highlight: Vincy Aloshious
















