കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ബിഗ്ബോസിലേക്ക്. സീസൺ 7 ൽ പങ്കെടുക്കുന്നതിനായി രേണു എയർപോർട്ടിലെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. പ്രമുഖ വ്ലോഗറായ അതുലാണ് ഇക്കാര്യം പുറത്തുവിട്ടത്.
അതുലിന്റെ വാക്കുകളിങ്ങനെ….
രേണു ബിഗ് ബോസില്‍ പോകുന്നുണ്ട് എന്ന് അറിഞ്ഞു. ഇന്ന് എയര്‍പോര്‍ട്ടില്‍ കയറി പറക്കുന്നുണ്ട് എന്നും അറിഞ്ഞിട്ടുണ്ട്. പക്ഷെ ഞാന്‍ നോക്കിയപ്പോള്‍ ഇത്രയും ക്വാളിറ്റിയില്ലാത്ത ഇവരൊക്കെ എന്ത് ഇന്‍ഫ്‌ളുവന്‍സര്‍ ആണ് എന്ന് പോലും എനിക്ക് അറിയത്തില്ല. ബിഗ് ബോസില്‍ പോയിട്ട് അവര്‍ എന്താണ് കാണിക്കാന്‍ പോകുന്നത് എന്ന് പോലും എനിക്ക് അറിയില്ല.
രേണു സുധിയെ ആദ്യമൊക്കെ സപ്പോര്‍ട്ട് ചെയ്ത് തന്നെയാണ് ഞാന്‍ വീഡിയോ ചെയ്തിട്ടുള്ളത്. ദാസേട്ടന്‍ കോഴിക്കോടിനൊപ്പമുള്ള വീഡിയോയ്‌ക്കെല്ലാം ഞാന്‍ സപ്പോര്‍ട്ട് ചെയ്ത് തന്നെയാണ് ചെയ്തിട്ടുള്ളത്. എന്തിനാണ് അവരെ ഇങ്ങനെ പറയുന്നത് എന്നുള്ള രീതിയില്‍. പക്ഷെ അതിന് ശേഷം ഇവരുടെ ഭാഗത്ത് നിന്ന് മിസ്റ്റേക്കുകള്‍ വരാന്‍ തുടങ്ങി. അത് എങ്ങനെ വന്നു എന്ന് ചോദിച്ചാല്‍ സത്യം പറഞ്ഞാല്‍ ഇവര്‍ തന്നെ ഓരോ ഓണ്‍ലൈന്‍ മീഡിയാസിന്റെ മുന്നില്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞിട്ടാണ്. അതിനുള്ള ഉത്തരം ഓപ്പോസിറ്റ് നില്‍ക്കുന്ന ആള്‍ക്കാര്‍ പറയാന്‍ തുടങ്ങി. അവര്‍ നമ്മളെ കോണ്‍ടാക്ട് ചെയ്യാന്‍ തുടങ്ങി. അങ്ങനെ പറഞ്ഞ് പറഞ്ഞാണ് ഇപ്പോഴത്തെ അവസ്ഥയില്‍ എത്തി നില്‍ക്കുന്നത്. സുധി വരെ നാറി നില്‍ക്കുന്ന അവസ്ഥയിലാണ് ഇപ്പോള്‍. അതിലേക്ക് ഇവര്‍ തന്നെ എത്തിച്ചതാണ്. നമ്മുടെ എല്ലാവരുടേയും വ്യക്തിജീവിതത്തില്‍ അതിന്റേതായ വിഷയങ്ങളെല്ലാം ഉണ്ടാകും.
പക്ഷെ അതൊന്നും ഒരിക്കലും പബ്ലിക്കിലേക്ക് എത്തിക്കാതിരിക്കുക എന്നതാണ് ചെയ്യേണ്ട കാര്യം. എത്തിച്ച് കഴിഞ്ഞാല്‍ ആള്‍ക്കാര്‍ പലരീതിയില്‍ പറയും. പിന്നെ ഇതുപോലെ നാറിനാറി കോലം കെടുന്ന അവസ്ഥയിലാകും. രേണു സുധി തന്നെ പല കാര്യങ്ങളും ഫേക്കായിട്ടാണ് മീഡിയയുടെ മുന്നില്‍ വന്ന് പറയുന്നത്.
content highlight: Renu Sudhy
















