അടുത്തിടെയാണ് കിയാരയും സിദ്ധാർഥ് മൽഹോത്രയും പെൺകുട്ടിയ്ക്ക് ജന്മം നൽകിയത്. ഇപ്പോഴിതാ ആദ്യമായി ‘ബിക്കിനി സീനിൽ’ പ്രത്യക്ഷപ്പെട്ട് സിനിമാ ലോകത്തെ വിസ്മയിപ്പിക്കുകയാണ് കിയാര അധ്വാനി.
ആദിത്യാ ചോപ്രയുടെ വാർ 2ൽ ആണ് കിയാര കരിയറിലെ തന്റെ ആദ്യ ബിക്കിനി സീനിൽ വരുന്നത്. സിനിമയുടെ ട്രെയിലറിലും ഇന്ന് പുറത്തുവന്ന ‘ആവാൻ ജാവാൻ” എന്ന പാട്ടിലും ബിക്കിനിയിൽ കിയാരയുടെ എതാനും നിമിഷങ്ങൾ കാണാം. ഇതോടെ കിയാരയുടെ ബിക്കിനിയിലെ ‘ബോഡി ടോൺ’, ശരീര ഘടന, ഫിറ്റ്നസ് എല്ലാമാണ് ആണ് ആരാധകരുടെ ചർച്ച.
രണ്ട് മാസം മുൻപ് കിയാരയുടെ ഡയറ്റിനേയും വർക്ക്ഔട്ടിനേയും കുറിച്ച് താരത്തിന്റെ ന്യൂട്രീഷനിസ്റ്റ് നികോൾ പിങ്ക് വില്ലയോട് സംസാരിച്ചിരുന്നു. പിങ്ക് വില്ലയിൽ അവരുടെ വെളിപ്പെടുത്തൽ ഇങ്ങനെ, ” എന്നോട് കിയാര സംസാരിക്കുമ്പോൾ എന്താണ് ലക്ഷ്യം എന്നത് വ്യക്തമായിരുന്നു. തന്റെ ആദ്യ ബിക്കിനി ഷോട്ടിനായി ജീവിതത്തിലെ ഏറ്റവും മികച്ച രൂപത്തിൽ എത്തണം എന്നാണ് കിയാര ആഗ്രഹിച്ചത്.”
“അതിനായി എളുപ്പവഴികളൊന്നും വേണ്ട എന്ന് കിയാര വ്യക്തമാക്കിയിരുന്നു. സ്ഥായിയായ, കൂടുതൽ കരുത്ത് അനുഭവപ്പെടുന്ന വിധത്തിലെ ഫിറ്റ്നസ് ആണ് കിയാര ആവശ്യപ്പെട്ടത്. ഇതിനായി കഴിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെട്ടിരുന്ന ഓരോ ചേരുവകളുടേയും അളവിന് കണക്കുണ്ടാക്കി, പാചകത്തിനായി ഉപയോഗിക്കുന്ന എണ്ണയുടെ അളവ് പോലും കൃത്യമെന്ന് ഉറപ്പാക്കി.”
“പ്രോട്ടീൻ പാൻകേക്കുകളിലൂടെയാണ് കിയാര ദിവസം ആരംഭിച്ചിരുന്നത്. വാൾനട്ട് പൊടിച്ചത്, ഓട്സ് പൊടി, പ്രോട്ടീൻ പൗഡർ, മാപിൽ സിറപ്പ് എന്നിവയെല്ലാം ഉൾപ്പെട്ടതായിരുന്നു കിയാരയുടെ പ്രിയപ്പെട്ട പാൻകേക്ക് ബ്രേക്ക്ഫാസ്റ്റ്. ഗ്രിൽ ചെയ്ത ചിക്കൻ, ചിക്കൻ കറി, കിഴങ്ങ്, അവക്കാഡോ, പാകം ചെയ്ത പച്ച സോയാബീൻ, ശതാവരി എന്നിവയാണ് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തിയത്,” കിയാരയുടെ ന്യൂട്രീഷനിസ്റ്റ് പറഞ്ഞു.
“ലഘു ഭക്ഷണക്രമം ആണ് കിയാരയ്ക്ക് വേണ്ടി ഞങ്ങൾ തയ്യാറാക്കിയത്. എന്നാണ് പ്രോട്ടീൻ കൂടുതലായി ഈ വിഭവങ്ങളിൽ ഉൾപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കി. പരിശീലനവും ഷൂട്ട് ഷെഡ്യൂളും കൂടി കണക്കാക്കിയാണ് ഡയറ്റ് ക്രമീകരിച്ചത്.”
വർക്ക്ഔട്ടിന് ശേഷം കിയാര ഏറ്റവും ഇഷ്ടപ്പെട്ട ‘സത്തു ചാസ്’ ആണ് കുടിച്ചിരുന്നത്. പ്രകൃതിദത്തമായ പ്രോട്ടീൻ ഏറെ ഉൾപ്പെട്ട പാനിയമാണ് ഇത്. കഠിനമേറിയ വർക്ക്ഔട്ടിനും ഔട്ട്ഡോർ ഷൂട്ടിനും ശേഷം ഹൈഡ്രേഷനും റിക്കവറിക്കും വേണ്ടി കിയാര ഇതാണ് കുടിച്ചിരുന്നത്.
“ബിക്കിനി ഷൂട്ടിന് വേണ്ടി അനാരോഗ്യകരമായ രീതിയിൽ ഞങ്ങൾ ഒന്നും ചെയ്തില്ല. എനർജി ലെവൽ താഴാതെ നിർത്തി സോഡിയം, വെള്ളം, ഫൈബർ എന്നിവയുടെ ശരീരത്തിലെ അളവ് ഭക്ഷണത്തിലൂടെ ക്രമീകരിച്ചു. റോമിലായിരുന്നു ബിക്കിനി ഷൂട്ട്. ഇവിടുത്തെ ഒരു പ്രാദേശിക ഷെഫുമായി ചേർന്നാണ് കിയാരയുടെ ഡയറ്റ് തെറ്റാത്ത രീതിയിൽ ഭക്ഷണങ്ങൾ തയ്യാറാക്കിയത്.”
കിയാരയുടെ ഡയറ്റിൽ ഉറക്കം വലിയ പങ്കുവഹിച്ചു എന്നാണ് ന്യൂട്രീഷനിസ്റ്റ് നികോൾ പറയുന്നത്. ആവശ്യമായ വിശ്രമം കിയാരയ്ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കി. ഇതിലൂടെ മെറ്റബോളിസം, മൂഡ്, എനർജി ലെവൽ എന്നിവ നിയന്ത്രണവിധേയമാക്കി. രാത്രി എട്ട് മണിക്ക് കിയാര ഉറങ്ങിയിരുന്നു. കിയാരയുടെ നിശ്ചയദാർഡ്യവും അച്ചടക്കവും അതിശയിപ്പിക്കുന്നതായിരുന്നു എന്നും നികോൾ പറഞ്ഞു.
















