മലയാള സിനിമയിലെ ഗ്രാമീണതയുടെ പര്യായമാണ് നടി നിഖില വിമൽ. ചെയ്തതെല്ലാം ഒന്നിനൊന്ന് മികച്ച ചിത്രങ്ങളാണ്. ഇപ്പോഴിതാ മാരി സെല്‍വരാജ് സംവിധാനം ചെയ്ത വാഴൈ ചിത്രത്തിലെ അധ്യാപക വേഷത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം. പ്രമോഷൻ ചടങ്ങിലായിരുന്നു പ്രതികരണം. ഇതുവരെ ഞാന്‍ അഭിനയിച്ച സിനിമകളില്‍ നിന്നും ആ കഥാപാത്രം വ്യത്യസ്തമായിരുന്നെന്നും ചിത്രത്തിലെത്തിയപ്പോഴാണ് തമിഴ് പഠിക്കാൻ തീരുമാനിച്ചതെന്നും നടി പറയുന്നു.
നിഖിലയുടെ വാക്കുകൾ ഇങ്ങനെ………
ഇതുവരെ ഞാന്‍ അഭിനയിച്ച സിനിമകളില്‍ നിന്നും ആ കഥാപാത്രം വ്യത്യസ്തമായിരുന്നു. ആ പാറ്റേണില്‍ ഞാനൊരു സിനിമ അതുവരെ ചെയ്തിട്ടില്ല. തമിഴിലും മലയാളത്തിലുമായി ഞാന്‍ ഏതാണ്ട് ഇരുപത്തിയഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സാധാരണയായി ചില ഇമോഷന്‍സിന് നമ്മുടെ പക്കല്‍ ചില റിയാക്ഷനുണ്ടാകും. എന്നാല്‍ വാഴൈയുടെ സംവിധായകന്‍ മാരി സെല്‍വരാജ് ഒരു റിയാക്ഷനും പാടില്ലെന്ന് പറഞ്ഞു.
അത് എനിക്ക് പുതിയ അനുഭവമായിരുന്നു. സംസാരിക്കുക മാത്രമല്ല. തിരക്കഥ തമിഴില്‍ തന്നെയാണ് വായിക്കുന്നതും. ആദ്യം തമിഴ് സിനിമകള്‍ ചെയ്യുമ്പോള്‍ തമിഴ്ഭാഷ നല്ല വശമില്ലായിരുന്നു. അതുകൊണ്ട് എന്റെ ഡയലോഗുകള്‍ എല്ലാം മലയാളത്തില്‍ പരിഭാഷ ചെയ്ത് തരുമായിരുന്നു. എന്നാല്‍ ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ ഈ ഡയലോഗുകളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണഅടാകും. അതൊക്കെ വീണ്ടും പഠിച്ച് ഷോട്ടിന് പോകുമ്പോഴേക്കും ഒരു പരുവമാകും. പലപ്പോഴും കരഞ്ഞു കൊണ്ട് ഡയലോഗ് വായിച്ചിട്ടുണ്ട്.
തമിഴ് പഠിച്ചാല്‍ ഈ പ്രശ്‌നമുണ്ടാവില്ലല്ലോ? അതുകൊണ്ട് തമിഴ് പഠിക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ഡയലോഗ് പറയുക മാത്രമല്ല, തിരക്കഥ വായിക്കുന്നതും തമിഴിലാണ്.
content highlight: Actress Nikhila Vimal
















