വിജയ് സേതുപതിയും നിത്യ മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പാണ്ഡിരാജ് സംവിധാനം ചെയ്ത സിനിമയാണ് തലൈവന്‍ തലൈവി.
കഴിഞ്ഞ ദിവസമാണ് സിനിമ തിയേറ്ററിലെത്തിയത്. ഒരു ഫാമിലി ചിത്രമായി ഒരുക്കിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് റെക്കോര്‍ഡ് നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ 50 കോടി കടന്നിരിക്കുന്നു എന്നറിയിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. പുതിയ പോസ്റ്ററും നിര്‍മാതാക്കള്‍ പുറത്തുവിട്ടു. ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം 31 കോടി നേടിയെന്നാണ് സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. വമ്പന്‍ ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിലെ ഭക്ഷണ രംഗങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നുണ്ട്. ‘വെറുംവയറ്റില്‍ ഈ സിനിമ കാണുന്നത് ഹാനികരം’ എന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.
Rugged love wins BIG! 💥 ₹50 Cr+ Gross Worldwide! ❤️ The unstoppable love continues..🫶#தலைவன்தலைவி | #ThalaivanThalaivii
@VijaySethuOffl @MenenNithya @pandiraaj_dir @iYogiBabu@Music_Santhosh @Lyricist_Vivek @thinkmusicindia @studio9_suresh@Roshni_offl @kaaliactor… pic.twitter.com/ezgLdoef7k
— Sathya Jyothi Films (@SathyaJyothi) August 1, 2025
യോഗി ബാബു സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 2022-ല്‍ പുറത്തിറങ്ങിയ മലയാളം ചിത്രമായ 19(1)(a)ന് ശേഷം വിജയ് സേതുപതിയും നിത്യയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തലൈവന്‍ തലൈവി. ലോകത്താകമാനം ആയിരത്തിലധികം സ്‌ക്രീനുകളില്‍ ആണ് സിനിമ പുറത്തിറങ്ങിയത്.
















