മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം അര്‍ജുന്‍ അശോകനെ നായകനാക്കി വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് സുമതി വളവ് .ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തി. അഭിലാഷ് പിള്ളയാണ് സുമതി വളവിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ആദ്യ പ്രദര്‍ശനം കഴിയുമ്പോള്‍ ലഭിക്കുന്നത്.
#SumathiValavu Hourly Trending ✅👌🏻
2.29k tickets booked on BMS in the last 1hr pic.twitter.com/P7KMFbVK0r— Film Trackers (@film_trackers) August 1, 2025
ചിത്രത്തിലെ ഹൊറര്‍ എലെമെന്റുകള്‍ വര്‍ക്ക് ആയെന്നും ഇന്റര്‍വെല്‍ രംഗങ്ങള്‍ നന്നായി ചിത്രീകരിച്ചിട്ടുണ്ടെന്നും അഭിപ്രായങ്ങള്‍ വരുന്നുണ്ട്. സിനിമയുടെ ആദ്യ പകുതി ഗംഭീരമാണെന്നും കോമഡിയും ഹൊററും ഒരുപോലെ നന്നായി മുന്നോട്ട് കൊണ്ടുപോകാന്‍ എഴുത്തുകാരന് സാധിച്ചു എന്നാണ് കമന്റുകള്‍. സിനിമയിലെ പ്രകടനങ്ങള്‍ക്കും കയ്യടി ലഭിക്കുന്നുണ്ട്.
#sumathivalavu 🔥🔥🔥
Superb FirstHalf 💥
Horror Scenes എല്ലാം Top 💥💥
Interval Block – one of the Best Horror scene ever made in indian cinema 💥💥💥💥
Waiting For second half 🔥🔥 pic.twitter.com/d5PWVZaksS
— UnniMukundan 360° (@UnniMu360) August 1, 2025
അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗോകുല്‍ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാര്‍ഥ് ഭരതന്‍, ശ്രാവണ്‍ മുകേഷ്, നന്ദു, മനോജ് കെയു, ശ്രീജിത്ത് രവി, ബോബി കുര്യന്‍, അഭിലാഷ് പിള്ള, ശ്രീപഥ് യാന്‍, ജയകൃഷ്ണന്‍, കോട്ടയം രമേശ്, സുമേഷ് ചന്ദ്രന്‍, ചെമ്പില്‍ അശോകന്‍, വിജയകുമാര്‍, ശിവ അജയന്‍, റാഫി, മനോജ് കുമാര്‍, മാസ്റ്റര്‍ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാര്‍, ഗോപിക അനില്‍, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്നിയ ജയദീഷ്, സ്മിനു സിജോ, ഗീതി സംഗീത, അശ്വതി അഭിലാഷ് എന്നിവരാണ് സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രഞ്ജിന്‍ രാജ് സംഗീത സംവിധാനം ചെയ്യുന്ന സുമതി വളവിലെ റിലീസ് ചെയ്ത എല്ലാ ഗാനങ്ങളും ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്, മുരളി കുന്നുംപുറത്തിന്റെ വാട്ടര്‍മാന്‍ ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് സുമതി വളവിന്റെ നിര്‍മ്മാണം.
















