വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം തന്നൂരി സംവിധാനം ചെയ്ത ചിത്രമാണ് കിങ്ഡം. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. വിജയ് ദേവരകൊണ്ടയുടെ തിരിച്ചുവരവാണ് സിനിമയെന്നും കമന്റുകളുണ്ട്. കേരളത്തിലും സിനിമ മികച്ച അഭിപ്രായമാണ് നേടിയിരിക്കുന്നത്.
ആദ്യ ദിനം കിങ്ഡം കേരളത്തില്‍ നിന്ന് 50 ലക്ഷം കളക്ഷന്‍ നേടിയെന്നാണ് ട്വിറ്റര്‍ ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭേദപ്പെട്ട പ്രതികരണങ്ങളാണ് സിനിമയ്ക്ക് കേരളത്തില്‍ നിന്നും ലഭിക്കുന്നത്. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ എത്തിച്ചത്. അനിരുദ്ധിന്റെ മ്യൂസിക്കിനും പശ്ചാത്തലസംഗീതത്തിനും കയ്യടികള്‍ ലഭിക്കുന്നുണ്ട്. ചിത്രത്തിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്താന്‍ അനിരുദ്ധിന് സാധിച്ചെന്നും ഇന്റെര്‍വെല്ലിനോട് അടുക്കുമ്പോള്‍ അദ്ദേഹം ഗംഭീര മ്യൂസിക് ആണ് ചെയ്തിരിക്കുന്നതെന്നും കമന്റുകളുണ്ട്. സിനിമയുടെ രണ്ടാം പകുതിയേക്കാള്‍ ആദ്യ പകുതി മികച്ച് നില്‍ക്കുന്നു എന്ന് പലരും അഭിപ്രായങ്ങള്‍ പറയുന്നുണ്ട്.
#Kingdom Kerala Day 1 Gross 50 Lakhs👏🏻@TheDeverakonda @KINGDOM_Offl @DQsWayfarerFilm pic.twitter.com/Al2JTSidxR
— ForumKeralam (@Forumkeralam2) August 1, 2025
സിനിമയുടെ തമിഴ് പതിപ്പിനും നല്ല അഭിപ്രായങ്ങളാണ് വരുന്നത്. ആഗോള തലത്തില്‍ നിന്നും 15 കോടിയാണ് ഈ വിജയ് ദേവരകൊണ്ട ചിത്രം പ്രീ സെയില്‍ വഴി നേടിയത്. ഇത് തെലുങ്കിലെ ടൈര്‍ 2 താരങ്ങളിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കളക്ഷന്‍ ആണ്. 17 കോടിയുമായി നാനി ചിത്രം ഹിറ്റ് 3 ആണ് മുന്നില്‍. മലയാളി നടന്‍ വെങ്കിടേഷും സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. തമിഴിലും തെലുങ്കിലുമാണ് ചിത്രം പുറത്തിറങ്ങിയത്. രണ്ട് ലുക്കില്‍ പക്കാ മാസ് റോളിലാണ് വിജയ് സിനിമയില്‍ എത്തുന്നത്.
















