കുടുംബപ്രേക്ഷകര്‍ക്കും സിനിമാപ്രേമികള്‍ക്കും ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. ക്യാമറാമാന്‍ സുജിത്ത് വാസുദേവിനെയാണ് നടി മഞ്ജു പിള്ള വിവാഹം ചെയ്തത്. അടുത്തിടെ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞിരുന്നു. ഇവരുടെ മകള്‍ ദയ സുജിത്തും സമൂഹമാധ്യമങ്ങളില്‍ വൈറലായ താരമാണ്. ഇപ്പോഴിതാ മകള്‍ക്കു പേരിട്ടത് ഭര്‍ത്താവ് സുജിത്ത് ആണെന്ന് പറയുകയാണ് നടി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
മഞ്ജുപിളളയുടെ വാക്കുകള്‍…..
‘മകള്‍ക്ക് ദയ എന്ന പേരിട്ടത് സുജിത്ത് ആണ്. അത് ഒഫീഷ്യല്‍ പേരാണ്. അച്ഛനും അമ്മയ്ക്കും ഇല്ലാത്ത ഒരു കാര്യം മോളുടെ പേരില്‍ എങ്കിലും ഉണ്ടല്ലോ എന്നു പറഞ്ഞ് സുഹൃത്തുക്കള്‍ ഞങ്ങളെ കളിയാക്കാറുണ്ട്. എന്റെ അനിയന്റെ മോളുടെ പേര് ദക്ഷ എന്നാണ്, അതും സുജിത്താണ് നിര്‍ദേശിച്ചത്. ദയയെ വീട്ടില്‍ വിളിക്കുന്നത് ജാനി എന്നാണ്. അമ്മയും സുജിത്തും കൂടി ചേര്‍ന്നാണ് ആ പേരിട്ടത്.
ഹിന്ദു ആചാരപ്രകാരം നൂലുകെട്ട് ചടങ്ങിന് ഒരു പേര് കുഞ്ഞിന്റെ ചെവിയില്‍ വിളിക്കണം. സാധാരണ പെണ്‍കുട്ടികള്‍ക്ക് ദേവിമാരുടെ പേരാണ് വിളിക്കുന്നത്. അന്ന് ഒരു ചെവിയില്‍ ലക്ഷ്മി എന്നും മറ്റേ ചെവിയില്‍ ജാനകി എന്നും വിളിച്ചു. ജാനകി എന്ന പേര് ഇപ്പോള്‍ ആരും വിളിക്കുന്നില്ല. ജാനി എന്നാണ് എല്ലാവരും വിളിക്കുന്നത്. എന്റെ ഓരോ മൂഡ് അനുസരിച്ച് ജാന്‍, ജാനി, ജാനു, ജാനാ എന്നൊക്കെ ഞാന്‍ വിളിക്കും. ഞാന്‍ വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ അവള്‍ക്ക് കാര്യം മനസിലാകും, ചിലപ്പോള്‍ എന്തെങ്കിലും കാര്യം സാധിക്കാനായിരിക്കും. സുജിത്ത് കൂടുതലും ജാനമ്മാ, ജാനാ എന്നൊക്കെ ആണ് വിളിക്കുന്നത്”.
















