ചേരുവകൾ
കമ്പം
ബട്ടർ
കുരുമുളക് പൊടി
കാശ്മീരി മുളക് പൊടി
ഉപ്പ്
ചാറ്റ് മസാല
സവാള
തക്കാളി (കുരു ഒഴിവാക്കി പൊടിയായി അരിഞ്ഞത്)
മല്ലിയില
തയ്യാറാക്കുന്ന വിധം
1. ആദ്യം കമ്പം വേവിച്ചെടുക്കുക,ഫ്രോസൺ കോൺ ആണെങ്കിൽ വെള്ളത്തിലിട്ട് ഒരു മൂന്നോ നാലോ മിനുട്ട് ഒന്ന് തിളപ്പിച്ചിട്ട് ഊറ്റിയെടുക്കുക.
2. ഇനി ഒരു പാനിൽ ബട്ടർ ഇട്ട് ചൂടാക്കി ഉരുകി വന്ന ശേഷം ഉപ്പും മുളക് പൊടിയും കുരുമുളക് പൊടിയും ചാറ്റ് മസാലയും ചേർത്തു മിക്സ് ചെയ്ത് വേറൊരു ബൗളിലേക്ക് മാറ്റി പൊടിയായി അരിഞ്ഞ സവാളയും തക്കാളിയും മല്ലിയില അരിഞ്ഞതും ചേർത്തു മിക്സ് ചെയ്ത് കഴിക്കാം.
















