സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 2024-25 അക്കാദമിക് സെഷനിലെ പന്ത്രണ്ടാം ക്ലാസ് സപ്ലിമെന്ററി പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. ജൂലൈ 15 ന് പരീക്ഷകൾ നടത്തി രണ്ടാഴ്ചയ്ക്കുള്ളിൽ ഫലം പ്രഖ്യാപിച്ചു.
ഔദ്യോഗിക കണക്കുകൾ പ്രകാരം 1,43,581 കുട്ടികൾ പന്ത്രണ്ടാം ക്ലാസ് സപ്ലിമെന്ററി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. ഇതിൽ 1,38,666 പേർ പരീക്ഷ എഴുതി, 53,201 പേർ വിജയിച്ചു. 38.36% ആണ് വിജയശതമാനം.
















